കന്നഡ നോവലിസ്റ്റും പണ്ഡിതനുമായ കോട ശിവരാമകാരന്ത് 1902 ൽ ദക്ഷിണ കാനറയിൽ ജനിച്ചു. എസ് എസ് എൽ സി വരെ പഠിച്ച ശേഷം സ്വാതന്ത്ര്യസമരത്തിലേർപ്പെട്ടു .1922-ൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു.
കഠിനാധ്വാനത്തിലൂടെ പാണ്ഡിത്യം നേടിയ അദ്ദേഹത്തിന് പല സർവ്വകലാശാലകളിൽ നിന്നും പിഎച്ച്ഡി ബിരുദ്ധങ്ങൾ ലഭിച്ചിട്ടുണ്ട്. പത്മഭൂഷൻ ലഭിച്ചെങ്കിലും അടിയന്തരാവസ്ഥ കാലത്ത് അത് തിരിച്ച് ഏൽപ്പിച്ചു. ജ്ഞാനപീം പുരസ്കാരം, സാഹിത്യ അക്കാദമി അവാർഡ്, സംഗീത നാടക അക്കാദമി ഫെലോഷിപ്പ് തുടങ്ങി പല ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. അപാരമായ പാണ്ഡിത്യവും അതിലുപരി സർഗാത്മകമായുള്ള കാരന്ത് മുപ്പതു നോവലുകൾ , അറുപത് നാടകങ്ങളും എഴുതിയിട്ടുണ്ട്. ശാസ്ത്ര വിജ്ഞാനകോശം, കുട്ടികളുടെ ശാസ്ത്ര വിജ്ഞാന കോശം, നിഘണ്ടു ,ആത്മകഥ എന്നിവയും എഴുതി. ചോമാനദുഡി അദ്ദേഹത്തിൻ്റെ പ്രധാന നോവലാണ്.
എഴുത്തുകൊണ്ടൊന്നും മതിവരാതെ പല നോവലുകളും നാടക രൂപങ്ങളും അദ്ദേഹം എഴുതി. കർണാടകയുടെ നാടൻകലയായ യക്ഷഗാനത്തിന്റെ പുനരുദ്ധാരണത്തിനും പ്രചാരണത്തിനും വേണ്ടി മുന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളായിരുന്നു. വനനശീകരണത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്താൻ തന്റെ ജീവിതസായാനത്തിൽ ഒട്ടെറെ സമയം കണ്ടെത്തി . സാഹിത്യ നാടക രംഗങ്ങളിൽ നേട്ടമുണ്ടാക്കിയെങ്കിലും അന്ത്യനാളുകളിൽ പ്രയോജനപ്പെട്ടത് സ്കൂൾ ടെക്സ്റ്റ് ബുക്കുകളിൽ നിന്നും തർജമകളിൽ നിന്നും ലഭിച്ച റോയൽറ്റിയാണ്.