Friday, January 3, 2025
Homeസ്പെഷ്യൽമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (8) 'ജിഷ ദിലീപ്, ഡൽഹി.' ✍ അവതരണം: മേരി ജോസി...

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (8) ‘ജിഷ ദിലീപ്, ഡൽഹി.’ ✍ അവതരണം: മേരി ജോസി മലയിൽ

മേരി ജോസി മലയിൽ, തിരുവനന്തപുരം.

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ ‘എന്ന പംക്തി യിലേക്ക് എല്ലാവർക്കും സ്വാഗതം 🙏

ജിഷ ദിലീപ്

എഡിറ്റോറിയൽ അസിസ്റ്റന്റ്,

‘മലയാളി മനസ് ‘ ഡൽഹി 

എഴുത്തുകാരിയും മലയാളി മനസ്സിന്റെ എഡിറ്റോറിയൽ അസിസ്റ്റന്റുമായ ജിഷ ദിലീപ് ആണ് നമ്മുടെ ഇന്നത്തെ അതിഥി.

ഒട്ടേറെ എഴുത്തുകാരുടെ  വളർച്ചയ്ക്കും പ്രോത്സാഹനത്തിനും ഒരു നിമിത്തമാകാൻ മലയാളി മനസ്സ് പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എഡിറ്റർ ശ്രീ.രാജു ശങ്കരത്തിൽ സാറിന്റെ എളിമയോടുള്ള സമീപനവും,  എല്ലാവരോടുമുള്ള വേർതിരിവില്ലാതെയുള്ള പരിഗണനയും  പത്രത്തിന്റെ ഉയർച്ചയിൽ പ്രധാന പങ്കും വഹിക്കുന്നു.

 ‘ഓർമ്മയിലെ ഓണം ‘എന്ന ഒരു മത്സരത്തിൽ പങ്കെടുത്തുകൊണ്ടാണ് ജിഷ മലയാളി മനസ്സ് പത്രത്തിൽ ആദ്യമായിട്ട് വരുന്നത്. പത്രത്തെപ്പറ്റി കൂടുതലായിട്ട് ഒന്നും അറിയില്ലായിരുന്നു. ജിത ചേച്ചിയ്ക്ക് വാട്സാപ്പിൽ അയച്ചു കൊടുക്കുകയായിരുന്നു. കുറച്ചുനാളുകൾക്കു ശേഷം  ആഴ്ചയിൽ വരുന്ന സ്ഥിരം പംക്തിയിൽ എഴുതാൻ  താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നുവെന്നും കാരണം ആദ്യമായിട്ടായിരുന്നു ഒരു പത്രത്തിലേക്ക് എഴുതാനുള്ള അവസരം ലഭിച്ചതെന്നും അങ്ങനെയാണ് മലയാളി മനസ്സിൽ ഒരു സ്ഥിരം എഴുത്തുകാരിയായി മാറിയതെന്നും ,  മലയാളി മനസ്സ് യു എസ് എ എന്ന ഓൺലൈൻ പത്രത്തിൽ ഒരു അംഗമാകാൻ സാധിച്ചത് ഏറെ അഭിമാനകരവും സന്തോഷകരവും ആണെന്നും ജിഷ പറയുകയുണ്ടായി.

പത്രത്തിൽ സ്ഥിരം രചന വന്നതോടുകൂടി  കൂടുതൽ അറിയപ്പെടുന്ന ഒരാളായി മാറാൻ കഴിഞ്ഞു. സൗഹൃദങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ  അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചു. അതൊക്കെ പറഞ്ഞറിയിക്കാൻ കഴിയാത്തത്രേം സന്തോഷം നൽകിയ അനുഭവമായിരുന്നു എന്നാണ് ജിഷയുടെ പക്ഷം.                                                                                                   

കോഴിക്കോട് ജില്ലയിലെ വടകരയിൽ കുമാരന്റേയും ശ്രീമതിയുടേയും മകളായി ജനനം.  ഇപ്പോൾ കുടുംബസമേതം ഡൽഹിയിലാണ് താമസം. ഭർത്താവ് ദിലീപ് കുമാർ  ഡൽഹിയിൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ ജോലി ചെയ്യുന്നു. മകൻ അമിത് കുമാർ  ബി.എസ്‌.സി (ഹോണേഴ്സ് ) ഇൻ ഇന്റർ നാഷണൽ ബിസിനസ് &മാർക്കറ്റിംഗ് സെക്കന്റ് ഇയർ (മലേഷ്യ) ഇതൊക്കെയാണ് ജിഷയുടെ കുടുംബവിശേഷ ങ്ങൾ.

വടകര ഗുജറാത്തി സീനിയർ ബേസിക് സ്കൂൾ, സെൻറ് ആന്റണീസ് ഗേൾസ് ഹൈ സ്കൂൾ പ്രാഥമിക വിദ്യാഭ്യാസം , സാഗർ  ആർട്സ് ആൻഡ് സയൻസ് കോളേജ് (പ്രീ ഡിഗ്രി) , ന്യൂ മനീഷ ആർട്സ് &സയൻസ് കോളേജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം.                             

പിന്നെ സോഷ്യൽ മീഡിയയിൽ കവിതകളും, ശുഭദിന സന്ദേശവും, മിനിക്കഥകളും എഴുതാറുണ്ട്. ഈയിടെ ആദ്യമായിട്ട് ഏറെ നാളായിട്ടുള്ള ആഗ്രഹം “മഴനൂലിൽ കോർത്ത കാവ്യാക്ഷരങ്ങൾ” എന്ന കവിത സമാഹരത്തിലൂടെ സാധ്യമായി എന്ന് പറയുകയുണ്ടായി.

മലയാളി മനസ്സിൽ നിന്നും ആദ്യമായി കിട്ടിയ അംഗീകാരം ആണിത്       

 ഏതാണ്ട്  രണ്ട് വർഷത്തോളമായി മലയാളി മനസ്സിൽ ജിഷ ലേഖനങ്ങളും യാത്ര വിവരണങ്ങളും ഇടയ്ക്ക് കവിതകളും എഴുതി വരുന്നു. തുടർന്നും ഈ പത്രത്തിന്റെ വളർച്ചയ്ക്ക് ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ടവരിൽ ഒരാളായി തുടരാനുള്ള ജിഷയുടെ ആഗ്രഹം സഫലമാകട്ടെ എന്ന പ്രാർത്ഥനയോടെ..

നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments