മനുഷ്യ ജീവിതത്തിൽ ഏറ്റവും നിർണായകവും സുപ്രധാനവുമായ കാര്യമാണ് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കൽ. പ്രാർത്ഥിച്ച് ഒരുങ്ങി ദൈവത്തോട് ആലോചന ചോദിച്ച് മാത്രമേ തീരുമാനമെടുക്കാവു. ജീവിതകാലം മുഴുവൻ ഒരുമിച്ച് താങ്ങും തണലുമായി പരസ്പരം താഴ്ചകളും കുറവുകളും തിരുത്തി മുന്നേറണം. ഒരു ചെറിയ പാളിച്ച സംഭവിച്ചാൽ താളം തെറ്റിക്കും.
മാതാപിതാക്കന്മാരും ബന്ധുക്കളും ചേർന്ന് ആലോചിച്ച് വിവാഹം നടത്തുന്നു, പരസ്പരം വേണ്ടത് പോലെ ആലോചിക്കാനോ സമയം കിട്ടാറില്ല. ചിലപ്പോൾ മുഴുകുടിയനായിരിക്കും മറ്റുചിലർ മാനസികരോഗം വന്നവരായിരിക്കാം. മരുന്ന് കഴിക്കുന്നവരായിരിക്കാം. നേരത്തെ ചില പ്രേമത്തിൽ പെട്ട് പ്രതിസന്ധികൾ എല്ലാം ഉണ്ടായതായിരിക്കാം. അതെല്ലാം അറിയാതെ വിവാഹം കഴിച്ചുകൊടുത്താൽ മകളുടെ ഗതി എന്താകും.
മദ്യപാനിക്കും ലഹരി ഉപയോഗിക്കുന്നവർക്കും മാനസീക രോഗികൾക്കും ഒരുകാരണവശാലും നിങ്ങളുടെ മകളെ വിവാഹം ചെയ്തു കൊടുക്കരുത് എന്നാണ് എന്റെ അഭ്യർത്ഥന. യുവതിയുവാക്കൾ തമ്മിൽ ഇടപഴകി പ്രേമത്തിൽ മുഴുകി ഒറ്റ ചാട്ടത്തിന് എടുത്തു ചാടിയാൽ പിന്നെ എത്രകാലം കഴിഞ്ഞാലും ആ കുഴിയിൽ നിന്ന് രണ്ടുകൂട്ടർക്കും കരകയറാൻ കഴിയില്ല.
എങ്ങനെയായാലും പ്രേമവിവാഹങ്ങൾ പലതും തെറ്റിപ്പിരിയുന്നു. കുറച്ചുകാലങ്ങൾ പുതുമോടിക്ക് വലിയ കുഴപ്പമുണ്ടാവില്ല. അതുകഴിയുമ്പോൾ തുടങ്ങും അകൽച്ചകൾ. മാതാപിതാക്കൾ ആലോചിച്ച് നടത്തിയതാണെങ്കിൽ അവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പ്രേമിച്ച് ചാടിപോയാൽ കുടുംബങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും അധികാരികളിൽ നിന്നും ഒരു വിട്ടുവീഴ്ചയ ലഭിക്കില്ല.