പത്തനംതിട്ട : പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന് കഴിഞ്ഞ ദിവസം സ്ട്രോക്ക് വന്നതിനെത്തുടർന്ന് പരുമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു . ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. അൽപ്പം മുമ്പ് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിലാണ് മരണവിവരം സ്ഥിരീകരിച്ചത്. ജില്ലാ പഞ്ചായത്തു മുൻ അംഗം, യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് മേഖല പ്രസിഡന്റ് ആയിരുന്നു.
ബുധനാഴ്ച ആയിരിക്കും സംസ്കാരം എന്നാണറിയുന്നത്. യൂത്ത് കോൺഗ്രസിലൂടെ വളർന്നുവന്ന നേതാവായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂരിൽ സ്ഥാനാർത്ഥി ആയിരുന്നു.