കൊച്ചി:- ഗോഡ് വിന്‍ എന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കെതിരെ യാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ടാണ് ലോ കോളേജ് വിദ്യാര്‍ത്ഥികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ പൊലീസ് നോക്കി നില്‍ക്കെ നഗര മധ്യത്തില്‍ ഏറ്റുമുട്ടിയത്.
അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥിനിയുടെ കാലിന് പരിക്കേറ്റതും വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാര്‍ മോശമായി പെരുമാറിയതും ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ബസ് കാലില്‍ കയറി വിദ്യാര്‍ഥിനിക്ക് പരിക്കേറ്റെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ആര്‍ടിഎനിയമ പ്രകാരം പൊലീസ് കേസെടുത്തത്.