പത്തനംതിട്ട –കോന്നി കൊക്കാത്തോട് കോട്ടാംമ്പാറയിൽ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനത്തിനുള്ളിലെ നരകനരുവി ഭാഗത്താണ് ഏകദേശം 34 വയസ്സുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്
നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് ഫോറെസ്റ്റ് സ്റ്റേഷനിലെജീവനക്കാര്‍ സ്ഥിരം പരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .പോസ്റ്റ്മോർട്ടം നടപടികൾ വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടറിന്റ സാന്നിധ്യത്തിൽ ഇന്ന് നടക്കും
കോന്നി, റാന്നി ഡിവിഷൻ പരിധികളിൽ നിരവധി കാട്ടാനകള്‍ ആണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനു ഇടയില്‍ ചരിഞ്ഞത് . എരണ്ട കെട്ടുമൂലം ആണ് കാട്ടാനകള്‍ ചരിയുന്നത് എന്നതാണ് വനം വകുപ്പിന്‍റെ സ്ഥിരം ഭാക്ഷ്യം. ഇതിലൊന്നും കൃത്യമാർന്ന കാരണം കണ്ടെത്തൽ നടത്താൻ അതാത് റേഞ്ചുകൾ തയ്യാറാവാറില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
കാട്ടാനകള്‍ക്ക് ആവശ്യം ഉള്ള പുല്ല് ഇനം സസ്യങ്ങള്‍ വനത്തില്‍ ലഭ്യതക്കുറവ് ഉണ്ട് എന്നാണ് ജോലിയില്‍ നിന്നും വിരമിച്ച വന പാലകര്‍ പറയുന്നത് . ജോലി ഉള്ളപ്പോള്‍ ഇതൊന്നും പുറമേ പറയാന്‍ ഉള്ള അനുമതി ഇല്ല . ആനകള്‍ക്ക് ഏറ്റവും ഇഷ്ടം ഉള്ള ഈറ്റ പോലുള്ള പുല്ലു വര്‍ഗ്ഗങ്ങള്‍ വനത്തില്‍ വെച്ചു പിടിപ്പിക്കേണ്ടത്തിനു പകരം വനം വകുപ്പിന് ഏറെ വരുമാനം ഉള്ള തേക്ക് പോലുള്ള വട വൃഷങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന രീതി ആണ് ഇപ്പോള്‍ നടന്നു വരുന്നത് . . നിലവില്‍ ഉള്ള കൂപ്പില്‍ നിന്നും വെട്ടിയെടുത്ത മരങ്ങള്‍ക്ക് പകരം ഇവിടെ ഈറ്റ വെച്ചു പിടിപ്പിക്കണം എന്നുള്ള ആവശ്യം വനം വകുപ്പ് ശ്രദ്ധിക്കുന്നില്ല .ഇതിനാല്‍ വരും വര്‍ഷങ്ങളില്‍ കാട്ടാനകള്‍ക്ക് ആവശ്യം ഉള്ള പുല്ലു ഇനങ്ങളുടെ ലഭ്യത കാട്ടില്‍ കുറയാനാണ് സാധ്യത . ചണ്ണ പോലുള്ള ചെടി വര്‍ഗങ്ങള്‍ വെച്ചു പിടിപ്പിക്കണം എന്നും ആവശ്യം ഉയര്‍ന്നു .
അടിക്കടി കാട്ടാനകള്‍ ചരിയുന്ന സംഭവം പുറം ലോകം അറിയാതെ ഇരിക്കാന്‍ വന പാലകര്‍ ശ്രദ്ധിക്കുന്നുണ്ട് .ഇത് പോലെ കാര്യ ഗൌരവത്തോടെ ഇടപെട്ട് കൊണ്ട് ഈറ്റ വെച്ചു പിടിപ്പിക്കാന്‍ ഉള്ള ആര്‍ജവം കൂടി വനം വകുപ്പ് എടുക്കണം .