സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും വർധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. 400 രൂപയാണ് ഇന്ന് സ്വർണ്ണത്തിന് വർധിച്ചത്. ഇതോടെ ഒരു പവന് ഇന്നത്തെ വില 72,600 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,075 രൂപയായി. ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്നലെ മാത്രം ഒറ്റയടിക്ക് ഒറ്റയടിക്ക് 2,000 രൂപയാണ് പവന് വർധിച്ചത്. ഈ മാസം 12നാണ് സ്വര്‍ണ വില ആദ്യമായി 70,000 കടന്നത്. കഴിഞ്ഞ ഏപ്രില്‍ 23 മുതൽ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചിരുന്നു. അതിനു ശേഷം ഉണ്ടായ ഏറ്റക്കുറച്ചിലുകൾക്ക് ശേഷം ഇപ്പോൾ വീണ്ടും സ്വർണ്ണ വില മുന്നോട്ട് കുതിക്കാൻ തുടങ്ങിയിരിക്കുകയാണ്
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.