Sunday, December 22, 2024
Homeകേരളംശോശാമ്മ,99-ലെ വെള്ളപ്പൊക്കക്കാലത്ത് ജനനം, 102- വയസ്സിൽ പോളിംഗ് ബൂത്തിലേയ്ക്ക് *

ശോശാമ്മ,99-ലെ വെള്ളപ്പൊക്കക്കാലത്ത് ജനനം, 102- വയസ്സിൽ പോളിംഗ് ബൂത്തിലേയ്ക്ക് *

പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിലെ മുതിർന്ന വോട്ടറാണ് 102 വയസ്സുള്ള ശോശാമ്മ സക്കറിയ. സംസ്ഥാനത്തെയും ഏറ്റവും മുതിർന്ന വോട്ടർമാരിൽ ഒരാളാണ് ശോശാമ്മ. മലയാള വർഷം 99ലെ വെള്ളപ്പൊക്ക സമയത്താണ് ശോശാമ്മ സക്കറിയയുടെ ജനനം.

സംസ്ഥാനത്ത് ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പത്തനംതിട്ടയിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി ബിജെപി സ്ഥാനാർഥിയായി എത്തിയതോടെ ദേശീയശ്രദ്ധ നേടിയിട്ടുണ്ട്. മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് എൽഡിഎഫ് സ്ഥാനാർഥിയും മൂന്ന് തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിറ്റിങ് എംപി ആന്റോ ആന്റണി കോൺഗ്രസ് സ്ഥാനാർഥിയുമാണ്.മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടറായ ശോശാമ്മ സക്കറിയയുടെ വീട് ആൻ്റോ ആൻ്റണി സന്ദർശിച്ചു.

 

തെരഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യ രാജ്യത്ത് തുടങ്ങിയ കാലം മുതൽ കോൺഗ്രസിന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്നും ഇനിയും കൈയ്യുള്ളടത്തോളം കാലം കൈപ്പത്തി അടയാളത്തിലെ വോട്ട് രേഖപ്പെടുത്തുകയുള്ളൂവെന്നും ശോശാമ്മ പറഞ്ഞു.ചന്ദനപ്പള്ളി കോട്ടപ്പുറത്ത് വീട്ടിൽ ശോശാമ്മ സക്കറിയയുടെ മൂന്ന് മക്കളും വിമുക്തഭടന്മാരാണ്. പൊന്നാട അണിയിച്ചാണ് ആൻ്റോ ആന്റണി എംപി ശോശാമ്മയെ ആദരിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും നേരത്തെ മുതിർന്ന വോട്ടറെ ആദരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments