ആവശ്യമുള്ള പേരുവകൾ
പോർക്കിൻ്റെ എല്ലില്ലാത്ത ഇറച്ചി അരക്കിലോ
സവാളയ രണ്ടെണ്ണം ചെറുതായി കഷ്ണങ്ങൾ ആക്കിയത്
മല്ലിപ്പൊടി 2 Sp
മുളകുപൊടി. 2 sp
പെരുംജീരകപ്പൊടി. 1/2 . Sp
ഇഞ്ചി ചതച്ചത് 2 സ്പൂൺ
വെളുത്തുള്ളി ചതച്ചത് 2 Sp
പച്ചമുളക് രണ്ടെണ്ണം രണ്ടായി പിളർന്നത്
മത്തൾപ്പൊടി 1/2 sp
കുരുമുളകുപൊടി 1 1/2 Sp
ഗരം മസാല ഒരു സ്പൂൺ
വറ്റൽമുളക് രണ്ടെണം
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
പാകം ചെയ്യുന്നവിധം
പോർക്ക്ഇറച്ചിയിൽ മസാല എല്ലാം ചേർത്ത് ‘ സവാള പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റിൻ്റെ പകുതി, ഉപ്പ്’ കുറച്ചു കറിവേപ്പിലയും ചേർത്ത് ‘കുക്കറിൽ വേവിച്ചെടുക്കുക .
ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെന്ത ഇറച്ചിയുടെ നെയ്യ് അതിലേക്കിട്ട്
ബാക്കിവച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും വറ്റൽ മുളക് രണ്ടായി മുറിച്ചതും ഇട്ടു നന്നായി വഴറ്റുക പച്ചമണം മാറിക്കഴിയുമ്പോൾ പോർക്കിട്ടു നന്നായി വഴറ്റി ചൂടോടെ വിളമ്പുക.