ഈ ലോകത്തിലെ ഏറ്റവും വലിയ സംഖ്യ എന്തു തന്നെയായാലും ആ സംഖ്യ 1-നും 0-നും ഇടയ്ക്കുള്ളതാണ് (ഒന്നിനും പൂജ്യത്തിനും ഇടയിലാണ്). അതിനപ്പുറം ഒരു സംഖ്യയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു മാർഗവും ഇല്ല.
നമ്പറുകളും ജീവിതങ്ങളും തമ്മില്‍ വളരെ അടുത്തബന്ധമാണുള്ളത്, ചിലർ ഭാഗ്യനബര്‍ നോക്കിയാകും ലോട്ടറി എടുക്കുക.വാഹനത്തിന്‍റെ നബര്‍ കൂട്ടുബോള്‍ ഒറ്റയോ ഇരട്ടയോ എന്ന് ശ്രദ്ധിക്കാത്തവര്‍ കുറവായിരിക്കും.
സമയം അനന്തമായിരുന്നാലും, അതിന്‍റെ മുടിയിഴകളെന്ന് പറയാവുന്ന സംഖ്യകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്, ഒന്നാംതീയതി ജനിച്ച ഒരാളിന്‍റെ സ്വഭാവവും ഭാവിയുമായിരിക്കില്ല 2 ആം തീയതി ജനിച്ചയാളിന്.
ദൈനം ദിന ജീവിതത്തില്‍ നാം കൈകാര്യം ചെയ്തുവരുന്നതും സാധാരണമെന്ന് നാം കരുതുന്നതുമായ അക്കങ്ങളില്‍ അഥവാ സംഖ്യകളില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതിനും, നമ്മളെ നിയന്ത്രിക്കുന്നതിനും, ഭാവി നിർണ്ണയിക്കുന്നതിനും കഴിയുന്ന അപാരമായ ശക്തി സ്ഥിതി ചെയ്യുന്നുണ്ട്.
ഈ സംഗതി ആര്‍ഷ ഭാരതത്തിലെ മാമുനിമാര്‍ തങ്ങളുടെ തപോബലംകൊണ്ടും ജ്ഞാനം കൊണ്ടും ഏകാഗ്രവിചിന്തനം കൊണ്ടും വളരെ മുന്നേ മനസ്സിലാക്കിയിരുന്നു. സംവേദനം, ജ്ഞാനം എന്നിവയിൽ സംസ്കരിക്കപ്പെട്ട ഈ കാര്യങ്ങള്‍ പരിഗണിക്കുബോള്‍ നിത്യ ജീവിതത്തില്‍ സംഖ്യകള്‍ക്കുള്ള പങ്കിനെക്കുറിച്ച് നാമറിഞ്ഞിരിക്കണം അതിന് സംഖ്യാരത്നം അഥവാ സംഖ്യാജ്യോതിഷം നമ്മെ സഹായിക്കുന്നു.
ഒന്നു മുതല്‍ ഒബത് വരെയുള്ള (1-9) സംഖ്യകളാണ് സംഖ്യാജ്യോതിഷത്തിലെ അടിസ്ഥാന സംഖ്യകള്‍. ഇതില്‍ ഒറ്റ അക്കങ്ങള്‍ 1,3,5,7,9, ഇരട്ട അക്കങ്ങള്‍ 2,4,6,8 എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു, ഇവയില്‍ ഒറ്റ അഥവാ ഏകസ്ഥാന സംഖ്യകളായ 1,3,5,7,9 എന്നിവയ്കാണ് പ്രാധാന്യം കൂടുതല്‍, അതില്‍തന്നെ ഒന്നിനാണ് (1) ഏറ്റവും പ്രാധാന്യം കൂടുതല്‍ ഇതിനെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹം ആദിത്യനാണ് (സൂര്യന്‍). അഠുത്ത ഒറ്റസംഖ്യ 3 ആണ് ഗുരുവാണ് (വ്യാഴം) ഇതിനെ പ്രതിനിധാനം ചെയ്യുന്ന ഗ്രഹം.അടുത്ത ഏകസ്ഥാന സംഖ്യ 5 ആണ് ബുധഗ്രഹമാണ് ഈ സംഖ്യയുടെ നാഥന്‍, അടുത്ത സംഖ്യ 7 ആണ് കേതുവാണ് ഈ സംഖ്യയുടെ നാഥന്‍. അവസാനത്തെ ഒറ്റഅക്കം 9 ആണ് കുജന്‍റെ (ചൊവ്വ) സംഖ്യയാണ് 9.
ഇരട്ടസംഖ്യകള്‍
ആദ്യത്തെ ഇരട്ടസംഖ്യ 2 ആണ്, ചന്ദ്രനാണ് ഈസംഖ്യയുടെ നാഥന്‍, അടുത്ത ഇരട്ടസംഖ്യ 4 ആണ് രാഹുവാണ് നാതന്‍, അടുത്തത് 6 ആണ് ശുക്രനാണ് നാഥന്‍, അടുത്തതും അവസാനത്തേതുമായ ഇരട്ട സംഖ്യ 8 ആണ് ശനി നാഥനായി വരുന്നു ഈ സംഖ്യയ്ക്.
അടിസ്ഥാനസംഖ്യകള്‍ ആയ 1 മുതല്‍ 9 വരെയുള്ള സംഖ്യകള്‍ക്ക് മുകളിലുള്ള എല്ലാ സംഖ്യകളും 1,2,3,4,5,6,7,8,9 എന്നിവയുടെ ആവര്‍ത്തനങ്ങള്‍ ആണ്.
1. – 1,10,19,28 ഏന്നീ തീയതികളില്‍ ജനിച്ച ജനങ്ങളുടെ ഭാഗ്യസംഖ്യ 1 ആണ്.
2. _ 2,11,20,29 ഏന്നീ തീയതികളില്‍ ജനിച്ച ജനങ്ങളുടെ ഭാഗ്യസംഖ്യ 2 ആണ്.
3. – 3,12,21,30 ഏന്നീ തീയതികളില്‍ ജനിച്ച ജനങ്ങളുടെ ഭാഗ്യസംഖ്യ 3 ആണ്.
4. – 4, 13, 22, 31 ഏന്നീ തീയതികളില്‍ ജനിച്ച ജനങ്ങളുടെ ഭാഗ്യസംഖ്യ 4 ആണ്.
5. – 5,14,23 . ഏന്നീ തീയതികളില്‍ ജനിച്ച ജനങ്ങളുടെ ഭാഗ്യസംഖ്യ 5 ആണ്.
6. – 6,15,24 ഏന്നീ തീയതികളില്‍ ജനിച്ച ജനങ്ങളുടെ ഭാഗ്യസംഖ്യ 6 ആണ്.
7. – 7,16,25 ഏന്നീ തീയതികളില്‍ ജനിച്ച ജനങ്ങളുടെ ഭാഗ്യസംഖ്യ 7 ആണ്.
8. – 8,17,26 ഏന്നീ തീയതികളില്‍ ജനിച്ച ജനങ്ങളുടെ ഭാഗ്യസംഖ്യ 8 ആണ്.
9. 2 9,18,27 ഏന്നീ തീയതികളില്‍ ജനിച്ച ജനങ്ങളുടെ ഭാഗ്യസംഖ്യ 9 ആണ്.
(Astro_Numerologist.. Online consultant).
Contact number — 91+8301036352. WhatsApp number — 91-7907244210.