Saturday, December 21, 2024
Homeകേരളംഅതിവേഗം പടർന്ന് മഞ്ഞപ്പിത്തം: ശ്രദ്ധിക്കണം ഈ കാര്യങ്ങൾ.

അതിവേഗം പടർന്ന് മഞ്ഞപ്പിത്തം: ശ്രദ്ധിക്കണം ഈ കാര്യങ്ങൾ.

പേരാമ്പ്ര:കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച് എസ് എസ്സിലെ വിദ്യാർത്ഥികളിൽ രോഗം വ്യാപിക്കുന്നു. സ്കൂളിലെ കിണറ്റിലും കുടിവെള്ളത്തിലും രോഗാണു സാന്നിധ്യമില്ലെന്ന് അറിയിച്ചു. ജല പരിശോധനയിൽ ബാക്ടീയ ഇല്ല. രോഗകാരണ സ്രോതസ്സ് വ്യക്തമായിട്ടില്ലെന്ന് അറിയിച്ചു.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിൻ്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടിയിൽ മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചിരുന്നു. കുറ്റ്യാടി കടേക്കച്ചാൽ സ്വദേശിനി നുഹ ഫാത്തിമ (14) ആണ് മരിച്ചത്. കുറ്റ്യാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ മഞ്ഞപ്പിത്തത്തിന് കാരണമാകും. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും.

ഭക്ഷണ പദാര്‍ഥങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയുമാണ് വൈറസുകള്‍ ശരീരത്തിലെത്തുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന രോഗം കൂടിയാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നുപിടിക്കുന്നതാണ്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം.

മഞ്ഞപ്പിത്തത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവയാണ്…

പനി,കണ്ണും ചര്‍മ്മവും നഖങ്ങളും മഞ്ഞനിറത്തിലാകുക, മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസം, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും, ദഹനക്കേട്, വയറുവേദന, ഭാരം കുറയുക, പേശികളില്‍ വേദന, കടുത്ത ക്ഷീണം,
എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍…

വ്യക്തി ശുചിത്വം പ്രധാനമാണ്.

പതിവായി പുറത്തുനിന്ന് ആഹാരം കഴിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക.

റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക.

ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.

ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.

കുത്തിവയ്പ്പുകള്‍ക്കായി പുതിയ, അണുവിമുക്തമായ സൂചികള്‍ ഉപയോഗിക്കു‍ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments