Friday, November 22, 2024
Homeകഥ/കവിതബക്രീദ് (കവിത) ഡോ. അരുൺകുമാർ എസ് ഹരിപ്പാട്

ബക്രീദ് (കവിത) ഡോ. അരുൺകുമാർ എസ് ഹരിപ്പാട്

ഡോ. അരുൺകുമാർ എസ് ഹരിപ്പാട്

ഓർമ്മയും ഓർമ്മപ്പെടുത്തലുമാണ്
ബക്രീദ്
സ്നേഹമാണ്,ത്യാഗമാണ്,
ജീവിതത്തിൻെറ ഇഴയടുപ്പമാണ്
ബക്രീദ്,

ഇവിടെ മനുഷ്യൻെറ ഗന്ധമുണ്ട്,
മണ്ണിന്റെ ഗന്ധമുണ്ട്,
സ്നേഹത്തിന്റെ ഗന്ധമുണ്ട്,
ത്യാഗമാണ് നേട്ടമെന്ന അറിവുണ്ട്.

മനുഷ്യൻ മനുഷ്യനെ
സേവിക്കുമ്പോൾ അവൻ
ഈശ്വരനെ അറിയുന്നു
വിശക്കുന്നവന്റെ വയറിലാണ്
ദൈവം. കണ്ണീരണിയുന്നവന്റെ
കണ്ണീരിൽ ആണ് ദൈവം.
മണ്ണിൽ വിയർപ്പിറ്റിച്ച്
പണിയെടുക്കുന്നവന്റെ
ഹൃദയത്തിലാണ് ദൈവം .

ഇരുട്ടിൻ കൂട്ടിൽ നിന്ന് ചങ്ങലകൾ
ഭേദിച്ച് നമുക്ക് ഈ സ്നേഹത്തെ
അറിയണം
ഈ ത്യാഗത്തെ അറിയണം,
ഈ ഊഷ്മളതയെ,ഈ
കരുതലിനെ അറിയണം .

സ്നേഹമാണ് അള്ളാഹു,
സ്നേഹമാണ് നബി,
ജീവിതമാണ് ഖുർആൻ .

“സ്നേഹിക്ക നാം നമ്മെ മറന്ന്
സാക്ഷാൽ ദൈവത്തെ ഓർത്ത്
അത്ഭുതം ഈ പ്രപഞ്ചം

ഡോ. അരുൺകുമാർ എസ്, ഹരിപ്പാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments