ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഏഴു ഘട്ടങ്ങളുടെ പട്ടിക
ഘട്ടം 1: ഏപ്രിൽ 19,ഘട്ടം 2: ഏപ്രിൽ 26, ഘട്ടം 3: മെയ് 7,ഘട്ടം 4: മെയ് 13, ഘട്ടം 5: മെയ് 20,ഘട്ടം 6: മെയ് 25,ഘട്ടം 7: ജൂൺ 1
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. നാലാം ഘട്ടത്തിൻ്റെ പ്രചാരണം മെയ് 11 ശനിയാഴ്ച അവസാനിച്ചു.
ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിലേക്കും തെലങ്കാനയിലെ 17 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിലെ 13, മഹാരാഷ്ട്രയിലെ 11, പശ്ചിമ ബംഗാളിൽ 8, മധ്യപ്രദേശിലെ 8, ബീഹാറിലെ 5, ജാർഖണ്ഡിലെയും ഒഡീഷയിലെയും 4 വീതവും ജമ്മു കശ്മീരിലെ ഒരു സീറ്റിലും വോട്ടെടുപ്പ് നടക്കും.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (കന്നൗജ്, യുപി), കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ് (ബെഗുസാരായി, ബിഹാർ), കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി (ബഹരംപൂർ, പശ്ചിമ ബംഗാൾ), എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി (ഹൈദരാബാദ്, തെലങ്കാന), ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ എസ് ശർമിള (കടപ്പ) എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർഥികൾ.ഹൈദരാബാദിലെ എഐഎംഐഎം സ്ഥാനാർത്ഥി അസദുദ്ദീൻ ഒവൈസി ഹൈദരാബാദിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ബിജെപിയുടെ മാധവി ലതയെയും ബിആർഎസിൻ്റെ ഗദ്ദം ശ്രീനിവാസ് യാദവിനെയും ഇവിടെ നേരിടും.