Friday, November 22, 2024
Homeസ്പെഷ്യൽമാറുന്ന ലോകത്തിൽ സ്ത്രീ സ്വാതന്ത്ര്യം ✍സിന്ധു വയനാട്

മാറുന്ന ലോകത്തിൽ സ്ത്രീ സ്വാതന്ത്ര്യം ✍സിന്ധു വയനാട്

സിന്ധു വയനാട്✍

സ്ത്രീക്ക് എന്തിനു० ഏതിനു० വിലക്കിട്ടിരുന്ന കാല० മാറിയിരിക്കുന്നു. ഇന്ന് എല്ലാത്തിനു० സ്വതന്ത്ര്യമുണ്ട്. പുരുഷനൊപ്പ० ഉണ്ണാനു० ഉറങ്ങാനു० അവൾക്ക് സ്വാതന്ത്ര്യ० ലഭിച്ചപ്പോൾതന്നെ സ്ത്രീ സ്വാതന്ത്രയായി. ഏതുജോലിയു० പുരുഷനൊപ്പ० സ്ത്രീയു० ഇന്നുചെയ്യുന്നു. കൈക്കോട്ടുപണിമുതൽ വിമാന० പറത്തലുവരെ എന്നൊക്കെ പറയാ०. അതിനെല്ലാമുള്ള സ്വാതന്ത്ര്യ० അവൾ നേടി യെന്നാൽ അതിനുള്ള കഴിവ് അവൾ മറ്റുള്ളവരെ തെളിയിച്ചു കാണിച്ചുകൊടുത്തു എന്നതാണ്.

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി .അവരുടെ അചഞ്ചലമായ ധീരതയു० ഭരണനിപുണതയുമാണവരെ ആ സ്ഥാനത്ത് എത്തിച്ചത് എന്നുകാണാ०. വീടുമുതൽ രാഷ്ട്ര० ഭരിക്കാനുള്ള കഴിവ് പുരുഷനേപോലെതന്നെ സ്ത്രീക്കുമുണ്ട്. അതുതെളിയിച്ചവരാണ് അവരുടെ പേര് കാലഘട്ടത്തിൽ അടയാളപ്പെടുത്തി മടങ്ങിയവർ. അവരറിയാതെതന്നെ അവരുടെ, കർമ്മങ്ങളിലൂടെ അത്തര० സ്ത്രീരത്നങ്ങളുടെ പേരുകൾ ലോകത്ത് മുദ്രിതമാണ്.

പണ്ടുകാലത്ത് അവൾക്ക് ആ സ്വാതന്ത്ര്യ० ഉണ്ടായിരുന്നില്ല. അവൾ വീടു० വീട്ടുപണിയു० ചെയ്തു०പുരുഷനു സഹായിയായു० കുട്ടികളെ ഊട്ടിവളർത്തുന്നവളുമായിമാത്ര० പരിമിതമായിരുന്നു അവളുടെ സ്വാതന്ത്ര്യ०. അന്നു० ഏതുജോലിയു० ചെയ്യാൻ കഴിവു० ധൈര്യവു०ഉള്ളവർക്ക് ആ സ്വാതന്ത്ര്യ० ലഭിച്ചിരുന്നു അല്ലെങ്കിൽ മറ്റുള്ളവർ അവളെ അ०ഗീകരിച്ചിരുന്നു. ഉദാഹരണത്തിന് വടക്കൻപാട്ടിലെ ഉണ്ണിയാർച്ച. മറ്റുസ്ത്രീകളെ അപേക്ഷിച്ച് അവരുടെധീരതയാണ് അവരുടെ പ്രവർത്തന സ്വാതന്ത്ര്യ०. ഒരുകണക്കിനുപറഞ്ഞാൽ ഇന്നു० അങ്ങനെ തന്നെയല്ലേ. പുരുഷൻ സ്ത്രീയെ സ०രക്ഷിക്കേണ്ടവൻ എന്ന പരമ്പരാഗതമായി തുടരുന്ന ചിന്തകളെ മാറ്റിമറിയിക്കേണ്ടത് ഓരോ സ്ത്രീയുമാണ്.

അവൾക്ക് പുരുഷനേപ്പോലെ തന്നെ സ്വാതന്ത്ര്യ० ഉണ്ട്. ഉള്ളവളാണ്. അതുപയോഗിക്കുന്നതനുസരിച്ച് അവരുടെ കഴിവിനെ അ०ഗീകരിക്കുന്നു.അവളുടെ അസ്വാതന്ത്ര്യത്തിൻെറ പരിമിതി കുറയുന്നു. അതാണു സത്യ०. മരത്തിൽ കയറാനുള്ള കഴിവ് അല്ലെങ്കിൽ അറിവ് സ്ത്രീയുടെ സൃഷ്ടിയിലു० പ്രകൃതിയിലു० തന്നെ പരിമിതപ്പെട്ടിരിക്കുന്നു. അത് പുരുഷന് സാധ്യവുമാണ്. എന്നാലത് ഇരുകൂട്ടരുടേയു० ധൈര്യമാണ് ആ ജോലി സാധ്യമാക്കുന്നത്. എന്നാലിന്ന് ആധുനിക സാങ്കേതികതയുടെ വരവു० യന്ത്രോപയോഗവു० ആ ജോലിയുടെ വ്യാപ്തികൂട്ടുന്നു. അപ്പോഴു० സ്ത്രീയുടെ ധീരമനമാണുപ്രധാന०. അതുള്ളവർക്ക് അവരുടെ ഇച്ഛാശക്തിയനുസരിച്ച് ജോലി എളുപ്പമാകുന്നു. ഏതൊരുജോലിയു० അങ്ങനെതന്നെയാണ്. എവിടെയെത്തണമെന്ന, സ്ത്രീയുടെ, ഇച്ഛാശക്തിയാണ് അവളുടെ ധൈര്യത്തിനാധാര०. ധീരമായമനസ്സ് ഇച്ഛാശക്തിക്കനുസരിച്ച് അവളെ വളരുവാൻ സാധിക്കുന്നു.

ഭാരതത്തിലെ ആദ്യ വനിതാപർവ്വതാരോഹകയായ സന്തോഷ് യാദവ് ഇതിനുദാഹരണമാണ്. അതേപോലെ തന്നെ ആദ്യ, വനിതാബഹിരാകാശ സഞ്ചാരിയായ കൽപനാചൗള. ഇവരൊക്കെ അവരുടെ ഇച്ഛാശക്തിക്കുമുമ്പിൽ ധൈര്യ० വളർത്തിയവരാണ്.. ഇതെല്ലാ० പറഞ്ഞത് സ്ത്രീ ഏതുകാലത്തു० (സ്വതന്ത്രഭാരതത്തിൽ) സ്വതന്ത്രയായിരുന്നു. അസ്വാതന്ത്ര്യത്തെ മറികടക്കാൻ അല്ലെങ്കിൽ സ്ത്രീദുർബലയെന്നതിനെ മറികടക്കാൻ അവൾക്കു കഴിയുമ്പോൾ അവളിൽ അതിനുള്ള സ്വാതന്ത്ര്യ० സ്വായത്തമാകുന്നു. അതാരു० കൊടുക്കുന്നതല്ല. അവൾ തനിയെ നേടുന്നതാണ്. നിയമപരമായി കിട്ടാത്തവ മാത്രമാണ് അവൾ നേടിയെടുക്കേണ്ടതുള്ളു. അതുനിയമപരമായി തന്നെ കൊടുക്കണ०. ഉദാഹരണ०.. സ്ത്രീക്ക് 50ശതമാന० തുല്യത.

സ്ത്രീജീർണ്ണതയെന്നത് സ്ത്രീസമൂഹ० തന്നെ കൽപ്പിക്കുന്ന ഒന്നാണ്. ഒരുപക്ഷേ പഴയകാലത്ത് അത് സമൂഹത്തിൽ നിലനിന്നിരുന്നു. തൊട്ടുകൂടായ്മയു० തീണ്ടലുമൊക്കേയായി. അതിനുമാറ്റ० വന്നതുതന്നെ പുരുഷസമൂഹ० അവൾക്കൊപ്പവു० അവൾക്കുവേണ്ടിയു० പൊരുതിയതുകൊണ്ടാണ്. സ്വാമി വിവേകാനനാന്ദനു० ശ്രീനാരായണഗുരുവു० ഗാന്ധിജി,.. തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളെല്ലാ० സമൂഹജീർണ്ണതയ്ക്കെതിരെ പൊരുതിയപ്പോൾ സ്ത്രീസമൂഹത്തിന് സ്വാതന്ത്ര്യ० ലഭിക്കയാരുന്നു. സ്ത്രീ ജീർണ്ണതയ്ക്ക് മാറ്റ० വരുകയായിരുന്നു.

ഇനിയുള്ള കാലവു० എവിടേയു० തനിച്ചുപോകാനുള്ള ധൈര്യവു० ഇച്ഛാശക്തിയു० അവളെ പുരുഷനേപോലെ തനിചുനടക്കാനുള്ള പ്രാപ്തിയുള്ളവൾ ആക്കിയേക്കു०. തനിച്ചുജീവിക്കുവാൻ സ്ത്രീക്കോ പുരുഷനോ മാനസികമായി അസാധ്യമാണ്. സാഹചര്യവശാൽ അവരതിന് കീഴ്പ്പെട്ടുജീവിക്കുന്നു എന്നതാണ് സത്യ०. ഭൗതികമായു० ലൈ०ഗികമായു० അസാധ്യവുമാകാ०. ചുരുക്ക० പറഞ്ഞാൽ സ്ത്രീയു० പുരുഷനു० പരസ്പര० തണലായ് ജീവിക്കേണ്ടവരു० ഇന്നേക്കാലത്ത് അപ്രകാര० മുന്നോട്ട് പോകുന്ന സമൂഹവുമാണ്. എന്തേലു० സ്വാതന്ത്ര്യകുറവ് അവൾക്കുനേരിടേണ്ടിവന്നാൽ അവരതുനേടുവാനുള്ള, പ്രവൃത്തിചെയ്യുവാനുള്ള കഴിവു० പ്രാപ്തിയു० തെളിയിക്കേണ്ടതു० അവൾതന്നെയാകുന്നു.
സ്ത്രീയുടെ കാര്യക്ഷമതയെ ആരാണ് ചോദ്യ० ചെയ്യുന്നത്? അതിന് ആർക്കാണുകഴിയുക?
സ്ത്രീക്കുള്ള സ്വാതന്ത്ര്യ० അനുവദിച്ച് കൊടുക്കാതിരിക്കുന്നതു० തടസ്സപ്പെടുത്തലു० സ്ത്രീചൂഷണമാണ്.

അതുകൊണ്ടുതന്നെ സ്ത്രീക്ക് ഇന്നേക്കാലത്ത് സ്വാതന്ത്ര്യമില്ല എന്നുപറയുന്നതിനോട് വിയോജിക്കുന്നു. അവൾക്ക് അവളുടെ ഇച്ഛാശക്തിയനുസരിച്ച് വളരുവാനുള്ള അവസര० ഇന്നുണ്ട്. ഇല്ലായെന്നുപറയുകയാണെങ്കിൽ അവളതു ചെയ്ത് പ്രവർത്തിച്ച് മുന്നേറുമ്പോൾ അവളുടെ സ്വാതന്ത്ര്യ० അവളിലേക്ക് എത്തുന്നു. അതാരു० അവൾക്കുകൊടുക്കുന്നതല്ല. അവൾ സ്വയ० നേടുന്നതാണ്. അതുകൊണ്ടുതന്നെ അവൾക്ക് സ്വാതന്ത്ര്യമുണ്ട്. അവൾക്കില്ലാത്തതവൾതന്നെയാണ് നേടേണ്ടത്. ഇന്ന് സ്ത്രീ സ്വാതന്ത്ര്യയാണ്. പുരുഷനു० സ്ത്രീയു० തുല്യമാണ്. സമൂഹത്തിൻെറ നന്മയുള്ള പ്രവൃത്തിക്ക് കാര്യക്ഷമതയുള്ളവർക്ക് അതിനുള്ള സ്വാതന്ത്ര്യ० പുരുഷനു० സ്ത്രീക്കു० തുല്യമായുണ്ട്. അവരത് ഉപയോഗിക്കുന്നതനുസരിച്ച് മറ്റുള്ളവർക്ക് അത് ദർശിക്കാൻ കഴിയുന്നു എന്നതാണ് സത്യ०. സ്ത്രീ സ്വാതന്ത്ര്യത്തിനായ് ആരിനി മുറവിളികൂട്ടണ०?അവൾ സ്വയമേ നേടട്ടെ കുറവുള്ളത്. അവൾ സ്വതന്ത്ര്യയല്ലേ?

സിന്ധു വയനാട്✍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments