വിദ്വേഷ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷത്തിന് മുൻഗണന നൽകുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശിലെ ധാറിൽ പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടായിരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കുമെന്ന് മോദി പറഞ്ഞു.
രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനാണ് കോൺഗ്രസിൻ്റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അയോധ്യയിലെ ക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനോ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുന്നതിനോ കോൺഗ്രസിന് കഴിയാതിരിക്കാൻ തനിക്ക് 400 സീറ്റുകൾ ആവശ്യമാണെന്ന് മോദി പറഞ്ഞു.
“ഇന്ത്യ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ്. ഇന്ത്യയിൽ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങൾ തീരുമാനിക്കണം എന്ന് മോദി മധ്യപ്രദേശിൽ പ്രസംഗിക്കവേ പറഞ്ഞു.