Monday, July 20, 2026
Homeകേരളംകോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് പോലീസിന് മൊഴി നൽകി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് പോലീസിന് മൊഴി നൽകി

കോഴിക്കോട് :  1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ കുറ്റസമ്മതം. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

39 വർഷം മുമ്പ് കൊലപാതകം നടത്തിയെന്ന കുറ്റസമ്മതവുമായി മുഹമ്മദലി പൊലീസിനെ സമീപിച്ചിരുന്നു. ശാരീരികമായി ഉപദ്രവിച്ചപ്പോൾ ആളെ ചവിട്ടിയതാണെന്നാണ് മുഹമ്മദലിയുടെ മൊഴി. തോട്ടിൽ വീണയാൾ മരിച്ചതായി അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞാണ്. അന്ന് 17 വയസായിരുന്നു മുഹമ്മദലിയുടെ പ്രായം. പൊലീസ് പരിശോധനയിൽ 1986 നവംബർ അവസാനം അജ്ഞാതനായ ഒരാൾ തോട്ടിൽ വീണ് മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

നിലവിൽ മരിച്ചയാളെ തിരിച്ചറിയാൻ തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടു. കോടതിയിൽ നിന്നുള്ള കേസ് രേഖകളും പോലീസ് ശേഖരിക്കും. അന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം അജ്ഞാത മൃതദേഹം എന്ന നിലയിൽ നടപടി ക്രമം പാലിച്ച് സംസ്ക്കാരവും നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com