Logo Below Image
Friday, April 4, 2025
Logo Below Image
Homeമതംചേർപ്പ് ശ്രീ ഭഗവതി ക്ഷേത്രം, തൃശ്ശൂർ ✍ശ്യാമള ഹരിദാസ്

ചേർപ്പ് ശ്രീ ഭഗവതി ക്ഷേത്രം, തൃശ്ശൂർ ✍ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്✍

🌺ചേർപ്പ് ശ്രീ ഭഗവതി ക്ഷേത്രം,തൃശ്ശൂർ

തൃശ്ശൂർ തൃപ്രയാർ പാത യിൽ (ചേർപ്പ് വഴി) സ്ഥി തിചെയ്യുന്ന അതിപുരാ തനമായ ഭഗവതിക്ഷേ ത്രമാണ് ശ്രീ ചേർപ്പ്ഭഗ വതി ക്ഷേത്രം.വൈഷ് ണവാംശ ജാതനായ ശ്രീ പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ദുർഗ്ഗാല യങ്ങളിൽ വളരെ പ്രാധാന്യമേറിയതാണ് ശ്രീ ചേർപ്പ് ഭഗവതിക്ഷേത്രം

ഒരു സായംസന്ധ്യയിൽ പൂരുവനത്തിലെ (ഇന്നത്തെ പെരുവനം) ഇരട്ടപ്പന്റെ സന്നിധിയിൽ ശ്രീ ഭാർഗവരാമൻ ധ്യാനം കൊണ്ടിരിക്കുക യായിരുന്നു. അപ്പോൾ അവിടുത്തെ ധ്യാനത്തി ൽ വിളിപ്പാടകലെ ഒരു ദിവ്യ തേജസ്സ് തെളിഞ്ഞ തായി തോന്നി.ധ്യാനമു ണർന്നു നോക്കുമ്പോൾ തോന്നലല്ല യാഥാർഥ്യം ആണെന്നു മനസ്സിലാ യി. സന്ധ്യ മയങ്ങിയിരു ന്നു.പൂരുവനം ഇരുട്ടിന്റെ കരിമ്പട തണുപ്പ് അണി ഞ്ഞിരുന്നു. അപ്പോഴും വിളിപ്പാടകലെ ആ ദിവ്യ തേജസ്സ് തെളിഞ്ഞുനി ന്നു. അവിടെ ചെല്ലാൻ എന്താണ് വഴി? സുദർശനത്തെ ധ്യാനിച്ച് വഴി വിളക്ക് നൽകാൻ. ഉടനെ വഴി വിളക്കായ് സുദർശനമെത്തി അത് കാട്ടിയ വഴിയിലുടെ ശ്രീ ഭാർഗവരാമൻ നടന്നു. ജ്യോതിയുടെ കാഴ്ച പാടിലെത്തി. ആ തേജസ്സിന്റെ അത്യുഗ്രമായ ചുട് കാരണം അടുത്ത് ചെല്ലാനായില്ല.

ശ്രീ ഭാർഗവരാമൻ ധ്യാനം കൊണ്ടു, ധ്യാന ത്തിൽ തെളിഞ്ഞു താ ൻ നിൽക്കുന്നത് സൃ ഷ്ടി, സ്ഥിതി, സംഹാര കർത്താക്കൾ അടക്കം മുപ്പത്തി മുക്കോടി ദേവ കളുടെ ശക്തിയത്രയും കൈത്തലത്തിൽ ഒതു ക്കി നില്ക്കുന്ന ശ്രീ ആദി ശക്തിയുടെ സന്നിധിയിലാണ്.

തട്ടകത്തിന്റെ നാഥയായി ആദിശക്തിയെ കുടിയിരുത്താം എന്ന് ശ്രീ ഭാർഗവരാമൻ നിന ച്ചു. യോഗം കൊണ്ട മു നിവര്യന്റെ ചൊല്പടിയിൽ ഗംഗയെത്തി. ഒരു കുട ന്ന ജലമെടുത്തു ഭഗവാ ൻ തളിച്ചു.അന്നേരം മുന്നിലെ തേജസ്സ് അത് കുടികൊണ്ടിരുന്ന മണ്ണി ൽ ലയിച്ചു. തന്റെ എല്ലാ പാപങ്ങളും പൊറുത്ത് തന്നിൽ അനുഗ്രഹം വർഷിക്കാൻ നിലകൊ ണ്ട സ്വന്തം മാതാവിന്റെ രൂപം അന്നേരം ഭാർഗ്ഗവ രാമന്റെ മനകണ്ണിൽ ദൃശ്യമായി.തച്ചുകൊല്ലാൻ മുതിർന്ന തന്നോട് എല്ലാം ക്ഷമിക്കാൻ മു തിർന്ന്, ക്ഷമയുടെ മൂർ ത്തിമദ്ഭാവമായ ആ അമ്മയെ ഓർത്തുകൊ കൊണ്ട് മക്കളിൽ അനു ഗ്രഹം ചൊരിയാൻ നിൽക്കുന്ന അഭിമാനമൂർ ത്തിയായ ഒരമ്മയുടെ ഭാവത്തിൽ ആദിശക്തി യുടെ ചൈതന്യത്തിനു വാഴ്‌ന്നിടാൻ ആകട്ടെ എന്നദ്ദേഹം തീരുമാനിച്ചുറച്ചു.

ദേവിയുടെ തേജസ്സ് ലയിച്ച മണ്ണ് ആചാര്യ ദേവൻ ഒരു തൂശനില യാൽ മൂടി,തേങ്ങാമുറി യിൽ വെളിച്ചെണ്ണയൊ ഴിച്ചു തിരികൊളുത്തി. അന്ന് മിഥുനത്തിൽ അനിഴമായിരുന്നു. ആ നാളിൽ ഭാർഗവരാമൻ അവിടെ കുടിവെച്ച ആ ദിശക്തി ചൈതന്യത്തെ നാമിന്നു ചേർപ്പിലമ്മയാ യി ആരാധിക്കുന്നു.
പെരുവനം പൂരത്തിലും, ആറാട്ടുപുഴ പൂരത്തി ലും വലിയ സ്ഥാനം വഹിക്കുന്ന ദേവിയാണ് ചേർപ്പ് ഭഗവതി.കല്യാണം നടക്കാത്തവർ ഇവിടെ വന്ന് തൊഴുത് തിരുവോണ പൂജ വഴി പാട് നടത്തിയാൽ എ ളുപ്പം നടക്കുമെന്നാണ് വിശ്വാസം. വീടിന്റെ ദോഷങ്ങൾ തീരാൻ ഭൂമിപൂജയും പ്രധാന വഴിപാടാണ്.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments