ഉത്തര്‍പ്രദേശിലെ സംഭാലില്‍ വിവാഹസംഘം വിവാഹവേദിയിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെയാണ് മരിച്ചത്.
പത്ത് പേരാണ് കാറിലുണ്ടായിരുന്നത്. വാഹനം അമിതവേഗതയിലായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ സമീപത്തെ ഒരു കോളജിന്റെ ചുറ്റുമതിലില്‍ ഇടിച്ചതിനു ശേഷം മറിയുകയായിരുന്നു.
പ്രതിശ്രുത വരന്‍ സൂരജ് (24) സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.സൂരജിന്റെ സഹോദരന്റെ ഭാര്യ ആശ(26), സഹോദരന്റെ മകള്‍ ഐശ്വര്യ(2), മകന്‍ വിഷ്ണു(6), ബന്ധുക്കളായ നാല് പേര്‍ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.