Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംകുളിപ്പിച്ച് തിരിച്ചുകൊണ്ടുവരും വഴി വിരണ്ടോടി കിണറ്റിൽ വീണു; പശുവിനെ കരയ്ക്കെത്തിച്ച് ഫയർഫോഴ്സ്.

കുളിപ്പിച്ച് തിരിച്ചുകൊണ്ടുവരും വഴി വിരണ്ടോടി കിണറ്റിൽ വീണു; പശുവിനെ കരയ്ക്കെത്തിച്ച് ഫയർഫോഴ്സ്.

തൃശൂർ: അന്തിക്കാട് കുളിപ്പിച്ച് തിരിച്ചുകൊണ്ടുവരും വഴി വിരണ്ടോടി കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോ​ഗിട്ടാണ് പുറത്തെത്തിച്ചത്. ഫയർ ഫോഴ്സിൻ്റെ വാട്ടർ ഹോസ്, ജെസിബിയിൽ കെട്ടിയാണ് കിണറ്റിലെ വെള്ളത്തിൽ വീണു കിടന്ന പശുവിനെ കരക്കെത്തിച്ചത്.

ഇന്നലെ അന്തിക്കാട് വന്നേരിമുക്കിലാണ് സംഭവം. പ്രദേശവാസിയായ വിൻസെൻ്റിൻ്റെ പശുവാണ് കിണറ്റിൽ വീണത്. കുളിപ്പിക്കാൻ കൊണ്ടു പോയ ശേഷം തിരിച്ചു വരുമ്പോൾ ഓടിയ പശു സമീപത്തെ പുല്ല് മൂടി കിടന്ന കൈവരിയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.

വായ് വട്ടം കുറഞ്ഞ കിണറായതിനാൽ പശുവിനെ പുറത്തെടുക്കുന്നത് ദുഷ്കരമായിരുന്നു. തുടർന്ന് നാട്ടികയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ജെസിബി ഉപയോഗിച്ച് തങ്ങളുടെ വാട്ടർ ഹോസ് ബന്ധിപ്പിച്ച് 2 ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങിയാണ് പശുവിനെ കരക്കെത്തിച്ചത്. പശുവിന് പരിക്കുകൾ ഇല്ലെന്ന് ഉടമ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ