Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംപൊലീസിൽ നിന്ന് നീതി കിട്ടിയില്ല; അരീക്കോട് അതിജീവിതയുടെ സഹോദരൻ.

പൊലീസിൽ നിന്ന് നീതി കിട്ടിയില്ല; അരീക്കോട് അതിജീവിതയുടെ സഹോദരൻ.

അരീക്കോട്: അരീക്കോട് കൂട്ടബലാത്സംഗക്കേസിൽ പോലീസിനെതിരെ അതിജീവിതയുടെ സഹോദരൻ. പൊലീസിൽ നിന്ന് തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് സഹോദരൻ ആരോപിച്ചു. പ്രതികൾ സഹോദരിയെ പലർക്കും കാഴ്‌ചവെച്ചു. സഹോദരിയെ ബന്ധുക്കൾ ഉൾപ്പെടെ ചൂഷണം ചെയ്തു. സഹോദരിയുടെ 15 പവൻ സ്വർണം പ്രതികളിൽ ചിലർ തട്ടിയെടുത്തു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സഹോദൻ ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. രണ്ട് വർഷം മുൻപ് പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

ടൂർ പോകാൻ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയിൽ എത്താൻ പറയുകയും, തുടർന്ന് അരീക്കോട് ഒരു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികൾ കൂട്ടബലാത്സം​ഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ആണ് യുവതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ