നിർമാണം നടക്കുന്ന നാഷണൽ ഹൈവേയിൽ
അപകടങ്ങളും, മരണങ്ങളും പതിവാകുന്ന
സാഹചര്യത്തിൽ പോലിസ് ജാഗ്രത പാലിക്കണമെന്ന് മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ലഹരി ഉപയോഗിക്കുകയും, അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരുടെയും എണ്ണം ഏറെ വർധിക്കുകയാണ്.
വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ നടപടി വേണം.
നിർമാണത്തിലെ അശാസ്‌ത്രീയതയും അപകടങ്ങൾക്ക് കാരണം ആകുന്നുണ്ട്. കഴിഞ്ഞ ദിവസം നാട്ടികയിൽ ഉറങ്ങികിടക്കുന്ന
നാടോടികൾക്ക് മേൽ ലോറി കയറി 5 പേർ മരിക്കാൻ ഇടയായ സംഭവത്തിൽ ആശ്രിതരുടെ കുടുംബങ്ങൾക്ക് സർക്കാൻ ധന സഹായം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിച്ച കെ. എസ്. ഇ. ബി യുടെ നടപടിക്ക് എതിരെ യോഗം പ്രതിഷേധിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി തെരെഞ്ഞെടുത്ത കെ.എ.ഹാറൂൺ റഷീദിന് യോഗത്തിൽ സ്വീകരണം നൽകി.
മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി. എം. അബ്ദുൽ ജബ്ബാർ അധ്യക്ഷനായി.
കെ. എ. ഹാറൂൺ റഷീദ്, കെ. എസ്. റഹ്മത്തുള്ള, വി. കെ. നാസർ, പി.എച്ച്.ഷെഫീഖ്, പി. എം. സിറാജുദ്ധീൻ, പി. ബി. ഹംസ, വി.വി. അബ്ദുൽ റസാഖ്, ഇ. കെ. ഖാലിദ്, എ.എ. അബൂ ബക്കർ, പി.എ.സുലൈമാൻ ഹാജി, സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.