Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംജോലിയെടുത്ത പണം ചോദിച്ചപ്പോൾ ഇറക്കിവിട്ടു; ബാലവേലയ്ക്ക് കൊണ്ടുവന്ന 14 കാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങി.

ജോലിയെടുത്ത പണം ചോദിച്ചപ്പോൾ ഇറക്കിവിട്ടു; ബാലവേലയ്ക്ക് കൊണ്ടുവന്ന 14 കാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങി.

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ ബാലവേലയ്ക്ക് കൊണ്ടുവന്ന പതിനാലുകാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങിയെന്ന് പരാതി.ഹൈദരാബാദിൽ ജോലിയെടുത്ത പണം ചോദിച്ചപ്പോൾ തിരുവല്ലയിൽ ഇറക്കിവിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. പതിനാലുകാരനെ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറി.

ഹൈദരാബാദ് സ്വദേശിയായ പതിനാലുകാരനെയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ആർപിഎഫ് ആണ് റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടിയെ കണ്ടെത്തിയത്.കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവന്ന മലയാളിക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അച്ഛനും അമ്മയും മരിച്ചുപോയെന്നാണ് 14 കാരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയിരിക്കുന്നത്.വിജയവാഡയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താൻ ആകുമെന്നുമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ