Thursday, November 14, 2024
Homeഅമേരിക്കഎഗ് ഹാർബർ ടൗൺഷിപ്പിൽ വയോധികരായ ദമ്പതിമാരിൽ നിന്ന് 20,000 ഡോളർ തട്ടിയെടുക്കുന്നതിനു നിമിഷങ്ങൾക്ക് മുമ്പ് തട്ടിപ്പുകാരൻ...

എഗ് ഹാർബർ ടൗൺഷിപ്പിൽ വയോധികരായ ദമ്പതിമാരിൽ നിന്ന് 20,000 ഡോളർ തട്ടിയെടുക്കുന്നതിനു നിമിഷങ്ങൾക്ക് മുമ്പ് തട്ടിപ്പുകാരൻ പോലീസ് വലയിൽ കുടുങ്ങി

നിഷ എലിസബത്ത്

എഗ് ഹാർബർ ടൗൺഷിപ്പ് – എഗ് ഹാർബർ ടൗൺഷിപ്പിൽ വയോധികരായ ദമ്പതിമാരിൽ നിന്ന് 20,000 ഡോളർ തട്ടിയെടുക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് 25 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു.

20,000 ഡോളർ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും, 80 വയസ്സ് പ്രായമുള്ള തൻ്റെ മാതാപിതാക്കളെ വഞ്ചിച്ചയാൾ പണം ശേഖരിക്കാൻ അവർ താമസിക്കുന്ന ഹാർബർ വുഡ്‌സിലെ വീട്ടിലേക്ക് വൈകുന്നേരം അഞ്ചു മണിയോടെ എത്തുമെന്നുമുള്ള കാര്യം മകൾ പോലീസിൽ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്നു പോലീസ് സ്ഥലത്തെത്തി പണം കൈമാറുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ജേഴ്‌സി സിറ്റി സ്വദേശിയായ വംശിഹാർ കടിക്റെഡ്ഡി (25) എന്നയാളെ കസ്റ്റഡിയിലെടുത്തു.

വഞ്ചന, നിയമപാലകൻ്റെ ആൾമാറാട്ടം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി അറ്റ്ലാൻ്റിക് കൗണ്ടി ജസ്റ്റിസ് ഫെസിലിറ്റിയിൽ പാർപ്പിച്ചു. കാതിക്രെഡ്ഡി യുഎസ് പൗരനല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. അറ്റ്ലാൻ്റിക് കൗണ്ടി ജസ്റ്റിസ് ഫെസിലിറ്റിയിൽ നിന്ന് കാതിക്രെഡ്ഡി കോടതി വിചാരണയ്ക്കായി കാത്തിരിക്കുകയാണ്.

എഗ് ഹാർബർ ടൗൺഷിപ്പ് പോലീസ് ഇനിപ്പറയുന്ന പ്രസ്താവനയിൽ തട്ടിപ്പുകളെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് നൽകുന്നു:

ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ അകപ്പെട്ടാൽ നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ ദയവായി ഈ അവസരം ഉപയോഗിക്കുക. ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ ഒരു കാരണവശാലും വലിയ തുക നൽകാൻ ആരോടും ആവശ്യപ്പെടില്ല. ഓൺലൈനിലും മറ്റും സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, മറ്റ് കൂടുതൽ വ്യക്തിഗത വിവരങ്ങളൊന്നുംതന്നെ വെളിപ്പെടുത്താൻ പാടില്ല. നിയമാനുസൃത കമ്പനികൾ എന്ന് തോന്നുന്നവയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ഇമെയിലുകൾ, കോളുകൾ ഒന്നുംതന്നെ നിയമാനുസൃതമായിരിക്കില്ല. ആവശ്യപ്പെടാത്ത ഇമെയിലിൽ നിന്നുള്ള ലിങ്കിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. വലിയ തുകയ്ക്കുള്ള ഈ തട്ടിപ്പുകൾ ഇപ്പോൾ കൂടുതൽ സാധാരണമാണ്.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments