കോന്നി കിഴക്കുപുറത്തെ ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ. കിഴക്കുപുറം വായനശാല ജംഗ്ഷന് സമീപത്തെ സ്ഥലത്ത് വീട്ടമ്മ കാട്ടുപോത്തുകളെ കാണുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കിഴക്കുപുറം പൊലിമല ഭാഗത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ പറയുന്നു.
5 കാട്ടുപോത്തുകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. കോന്നിയിൽ നിന്നെത്തിയ വനം വകുപ്പിന്റെ സ്ട്രൈക്കിംഗ് ഫോഴ്സ് പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടുപോത്തുകളെ പ്രദേശത്തുനിന്ന് തുരുത്തിയെങ്കിലും ഇവ കിഴക്കുപുറം എസ്എൻഡിപി യോഗം കോളേജിന്‍റെ സമീപത്തുകൂടി ഹാരിസൻ മലയാളം പ്ലാന്റേഷന്‍റെ ചെങ്ങറ തോട്ടത്തിലേക്ക് പ്രവേശിച്ചു.
മാസങ്ങളായി തോട്ടത്തിലെ പ്ലാൻകാട് മലനിരകളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാരും തോട്ടം തൊഴിലാളികളും പറയുന്നു. റാന്നി വനം ഡിവിഷനിലെ വടശ്ശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖല ചെങ്ങറത്തോട്ടവുമായി കടവുപുഴയിൽ വച്ച് അതിർത്തി പങ്കിടുന്നുണ്ട്.
കടവുപുഴ വനത്തിൽ നിന്നും കല്ലാർ മുറിച്ച് കടന്ന് റബർ തോട്ടത്തിലൂടെ വരുന്ന കാട്ടുപോത്തുകളാണ് കിഴക്കുപുറത്തെ ജനവാസ മേഖലയിൽ പ്രവേശിച്ചത്. പ്രദേശത്തെ ജനവാസ മേഖലയിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവാകുന്നതിനാൽ നാട്ടുകാരും പുലർച്ചെ റബർ ടാപ്പിങ്ങിന് ഇറങ്ങുന്ന തോട്ടം തൊഴിലാളികളും ഭയപ്പാടിലാണ്.
കാട്ടുപോത്തുകള്‍ ആക്രമണകാരികള്‍ ആണ് . മനുക്ഷ്യ സാന്നിധ്യം അടുത്ത് എത്തിയാല്‍ വളരെ പെട്ടെന്ന് ആക്രമിക്കും . കൊമ്പ് വെച്ചു പായും (കുത്തും ) മാംസം തുളച്ചു ഞരമ്പുകള്‍ മുറിയും . കാലടികള്‍ ലക്ഷ്യമാക്കി ആണ് കാട്ടുപോത്തുകള്‍ ആക്രമിക്കുക .
കാട്ടുപോത്തുകള്‍ വനത്തിലെ ആവാസ്ഥ വ്യവസ്ഥ വിട്ടു ജനവാസമേഖലയില്‍ എത്തുവാന്‍ മൂന്നു കാരണം ഉണ്ട് എന്ന് വനം വകുപ്പില്‍ നിന്നും വിരമിച്ച നിരവധി വനം സംബന്ധമായ വിഷയങ്ങള്‍ ആധികാരികമായി ജന മധ്യത്തില്‍ എത്തിക്കുന്ന ചിറ്റാര്‍ ആനന്ദന്‍ പറഞ്ഞു . അതില്‍ പ്രധാനം കടുവയുടെ സാന്നിധ്യം തൊട്ട് അരുകില്‍ ഉണ്ടെങ്കില്‍ കാട്ടു പോത്തുകള്‍ നിലവില്‍ ഉള്ള വനം മേഖലയില്‍ നിന്നും മാറി നില്‍ക്കും . കടുവയുടെ ഗന്ധം വേഗത്തില്‍ കാട്ടുപോത്തുകള്‍ക്ക് അറിയാന്‍ കഴിയും . കടുവയുടെ ഗര്‍ജനം കഴിഞ്ഞ ദിവസങ്ങളില്‍ കല്ലേലി വയക്കര , ആദിച്ചന്‍ പാറ മേഖലയില്‍ ഉണ്ടായിരുന്നു .
വനത്തില്‍ സസ്യങ്ങളില്‍ ഉപ്പിന്‍റെ ലവണ അംശം ലഭിക്കാതെ വരുമ്പോള്‍ കാട്ടു പോത്തുകള്‍ ഇവ തേടി മറ്റു ഭാഗങ്ങളില്‍ എത്തും . കാട്ടു മൃഗങ്ങളെ വേട്ടയാടുന്ന വെടിക്കാരുടെ സാന്നിധ്യം ഉണ്ട് എങ്കില്‍ കാട്ടു പോത്തുകള്‍ അടക്കം ഉള്ള വന്യ ജീവികള്‍ സുരക്ഷിത ഇടം തേടി മറ്റു ഭാഗങ്ങളില്‍ എത്തും എന്നും പറയുന്നു .
കാട്ടുപോത്തുകള്‍ കിഴക്കുപുറം മേഖലയില്‍ എത്തിയതിന്‍റെ കൃത്യമായ കാരണം വനം വകുപ്പ് കണ്ടെത്തണം .