കുറ്റൂര്‍ ഗ്രാമപഞ്ചായത്തും ശിശുക്ഷേമവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാമേള ‘കലാ പൂരം-2024’ തെങ്ങേലി മാര്‍ സൈനീഷ്യസ് സ്മാരക സ്‌കൂളില്‍ നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് അനുരാധ സുരേഷ് അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് സാലി ജോണ്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിശാഖ് വെണ്‍പാല, ജിനു തോമ്പുംകുഴി, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജ ആര്‍. നായര്‍, ജോ ഇലഞ്ഞിമൂട്ടില്‍, ബിന്ദു കുഞ്ഞുമോന്‍, സിന്ധുലാല്‍, ആല്‍ഫാ അമ്മിണി ജേക്കബ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ബേനസീര്‍ ബീരാന്‍, ഹെഡ്മിസ്ട്രസ് മറിയാമ്മ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.