Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംകൊല്ലം അഞ്ചലിൽ ഇടിമിന്നലേറ്റ് കര്‍ഷകൻ മരിച്ചു

കൊല്ലം അഞ്ചലിൽ ഇടിമിന്നലേറ്റ് കര്‍ഷകൻ മരിച്ചു

കൊല്ലം: കൊല്ലം അഞ്ചൽ തടിക്കാട് സ്വദേശി സഹദേവൻ (64 ) ആണ് മരിച്ചത്. ​പാടത്ത് കൃഷിപ്പണിയിൽ ഏർപ്പെടുന്നതിനിടെയാണ് മിന്നലേറ്റത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലം പത്തനാപുരത്ത് മഴയ്ക്കാപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കനത്ത നാശം. കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് നിന്ന പാഴ്മരം നിർത്തിയിട്ടിരുന്ന ബസിനും കാറിനും മുകളിൽ വീണ് കാറിൻ്റെ ചില്ലുകൾ തകർന്നു. സൂപ്രണ്ട് മിനിയുടെ കാറിൻ്റെ പിൻവശത്തെ ചില്ലുകളാണ് തകർന്നത്. ഫയർഫോഴ്സെത്തിയാണ് മരം മുറിച്ച് മാറ്റിയത്. കൂടാതെ ശക്തമായ കാറ്റിൽ നെടുംമ്പറമ്പിൽ വീടിൻ്റെ മേൽക്കൂര പറന്ന് പോയി പ്രധാനപാതയിൽ വീണത് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

പരസ്യ ബാനറുകൾ പറന്ന് വൈദ്യുത ലൈനുകൾക്ക് മുകളിൽ വീണതിനെ തുടർന്ന് നഗരത്തിലെ വൈദ്യുത ബന്ധവും താറുമാറായി. ആലവിള- ജനത ജംഗ്ഷൻ റോഡിൽ ക്രൗൺ ആഡിറ്റോറിയത്തിന് സമീപം മരംവീണ് 5 ഇലട്രിക് പോസ്റ്റുകളും തകർന്നു.

പത്തനാപുരം പട്ടാഴി റോഡിലും മരം വീണ് ഗതാഗത തടസ്സവും വൈദ്യുതി ബന്ധവും താറുമാറായി. മഴയ്ക്കും കാറ്റിനുമൊപ്പം ശക്തമായ ഇടിമിന്നലിൽ മിക്ക വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചു. പത്തനാപുരം പിറവന്തൂർ പട്ടാഴി പഞ്ചായത്തുകളിൽ മഴയിൽ കൃഷിനാശവും വ്യാപകമായിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും മുടങ്ങിയ വൈദ്യുതബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ