മംഗളൂരു: തിങ്കലെയിലെ സീതനാടി നദിയിൽ യുവാവ് അബദ്ധത്തിൽ കാൽ വഴുതി മുങ്ങിമരിച്ചു. ഹെബ്രി കിന്നി ഗുഡ്ഡെയിൽ താമസിക്കുന്ന സുധാകർ ഷെട്ടിയുടെ മകൻ സങ്കേത് ഷെട്ടിയാണ് (24) മരിച്ചത്.
ഹെബ്രി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വികലാംഗ പുനരധിവാസ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന യുവാവ് ഹെബ്രി ജെ.സി.ഐ ഉൾപ്പെടെയുള്ള വിവിധ സംഘടനകളിൽ സജീവമായി ഇടപെട്ടിരുന്നു.