തൃശ്ശൂർ: നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാവിന്റെ പരാക്രമം. മനക്കൊടി സ്വദേശി സൂരജ് ആണ് ആക്രമണം നടത്തിയത്.
തൃശ്ശൂർ മനക്കൊടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പരാക്രമത്തിനിടയിൽ യുവാവ് വാർഡ് മെമ്പറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
ആക്രമണത്തിൽ വാര്‍ഡ് മെമ്പർ രാഗേഷിനാണ് പരിക്കേറ്റത്. സൂരജ് ഏറെനേരം പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായി നാട്ടുകാർ പറഞ്ഞു. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.