ഇന്ത്യയില്‍ ഗൂഗിള്‍ പേയുടെയും മറ്റ് യുപിഐ ആപ്പുകളുടെയും ആധിപത്യം അവസാനിക്കാന്‍ സാധ്യത. ഇന്ത്യന്‍ പേമെന്റ് എന്ന ബ്രാന്‍ഡുമായി വരികയാണ് ടാറ്റ. പേടിഎമ്മിനും ഫോണ്‍ പേയ്ക്കുമെല്ലാം കനത്ത വെല്ലുവിളായി ഇത് മാറുമെന്ന് ഉറപ്പാണ്. റിസര്‍വ് ബാങ്ക് ടാറ്റ ഗ്രൂപ്പിന്റെ ഈ ഡിജിറ്റല്‍ പേമെന്റ് ആപ്പിന് അനുമതി നല്‍കി കഴിഞ്ഞു.
പേമെന്റ് അഗ്രിഗേറ്റര്‍ എന്ന നിലയിലാണ് ഇവയ്ക്ക് അനുമതി നല്‍കിയത്. ടാറ്റ ഫിനാന്‍സിന് അവര്‍ക്ക് പല കമ്പനികളുമായി കൈകോര്‍ത്ത് വാണിജ്യ മേഖലയെ മുന്നോട്ട് നയിക്കാനാവും. അതിലുപരി ഇന്ത്യയുടെ പ്രൈമറി പേമെന്റ് ആപ്പായി മാറാനും സാധിക്കും. നിലവില്‍ ഗൂഗിള്‍ പേ വായ്പകള്‍ അടക്കം നല്‍കിയാണ് മാര്‍ക്കറ്റ് വ്യാപിപ്പിച്ചത്.
ആര്‍ബിഐയുടെ അനുമതിയോടെ ഇ കൊമേഴ്‌സ് ഇടപാടുകള്‍ തടസ്സങ്ങളില്ലാതെയും ടാറ്റ പേയിലൂടെ നടത്താനാവും. ടാറ്റ ഡിജിറ്റലാണ് ടാറ്റ പേമെന്റ്‌സിന്റെ ഓപ്പറേറ്റര്‍മാര്‍. യൂസര്‍ ഫ്രണ്ട്‌ലിയായിട്ടുള്ള ഇ കൊമേഴ്‌സ് ഇടപാടുകളാണ് ടാറ്റ പേ ഓഫര്‍ ചെയ്യുന്നത്. അതേസമയം നിലവില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ യുപിഐ ട്രാന്‍സാക്ഷന്‍ ആപ്പ് ഗൂഗിള്‍ പേയാണ്.
ഫോണ്‍ പേയും, ഭീം ആപ്പും, എല്ലാം പിന്നാലെയുണ്ട്. ഗൂഗിള്‍ പേ ഏറ്റവും അനായാസം പേമെന്റ് നടത്താന്‍ സഹായിക്കുന്നതും, അതുപോലെ സുരക്ഷ ഓഫര്‍ ചെയ്യുന്നതുമെല്ലാം ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. ഇതിലേക്കാണ് ടാറ്റയ്ക്ക് കടന്നുകയറാനുള്ളത്.
ടാറ്റ ഡിജിറ്റല്‍ സബ്‌സിഡറി ആണ് ടാറ്റ പേമെന്റ്‌സിന്റെ ഡിജിറ്റല്‍ ബിസിനസിന്റെ കാര്യങ്ങള്‍ പരിശോധിക്കുക. റേസര്‍പേ, ക്യാഷ്ഫ്രീ, എന്നിവയ്‌ക്കെല്ലാം പേമെന്റ് അഗ്രഗേറ്റര്‍മാരായി ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. ബെംഗളൂരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത് വെരിഫിക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് ഡിജിയോയ്ക്കും അനുമതി ലഭിച്ചിട്ടുണ്ട്.
ഫിന്‍ടെക് സെക്ടറിലെ വെരിഫിക്കേഷന്‍ കമ്പനിയാണ് ഇവര്‍. ഇനി മുതല്‍ പേമെന്റ് സര്‍വീസുകള്‍ ഇവര്‍ക്കും നടത്താനാവും. 2022ല്‍ ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന് ഡിജിറ്റല്‍ പേമെന്റ്‌സ് ആപ്പ് ഡാറ്റ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി വളരെ വിശദമായ വിശദമായ സര്‍വീസ് സ്ട്രാറ്റജിയും ടാറ്റയ്ക്കുണ്ടായിരുന്നു.
നിലവില്‍ ടാറ്റയുടെ പ്ലാറ്റ്‌ഫോമില്‍ കണ്‍സ്യൂമര്‍മാരുടെ എണ്ണം കുറവാണ്. അത് വ്യാപിപ്പിക്കാനാണ് ശ്രമം. വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ ഗ്രാമീണ ഇന്ത്യയില്‍ ലഭ്യമാക്കാനുള്ള ലൈസന്‍സും ടാറ്റ ഗ്രൂപ്പിനുണ്ട്. നേരത്തെ ടാറ്റയ്ക്ക് പ്രീപെയിഡ് പേമെന്റ്‌സ് അഥവാ മൊബൈല്‍ വോളറ്റിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇത് ടാറ്റ ഒഴിവാക്കുകയായിരുന്നു. അതേസമയം ഡിജിയോ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് ഗ്രോയുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്.