Monday, December 23, 2024
HomeUS Newsമൈ 3, ജനുവരി 19-ന് തിയേറ്ററുകളിൽ

മൈ 3, ജനുവരി 19-ന് തിയേറ്ററുകളിൽ

രവി കൊമ്മേരി.

തലൈവാസൽ വിജയ്നെ പ്രധാന കഥാപാത്രങ്ങളാക്കി രാജൻ കുടവൻ സംവിധാനം ചെയ്യുന്ന “മൈ 3 എന്ന സിനിമ , ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു. സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന, അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ പയ്യന്നൂർ തുടങ്ങിയവരും അഭിനയിക്കുന്നു
.
നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളും തമ്മിലുള്ള ആത്മാർത്ഥ സൗഹൃദത്തിന്റെ കഥയാണ് “മൈത്രി “. രാജേഷ് രാജു ഛായാഗ്രണം നിർവ്വഹിക്കുന്നു. രാജൻ കടക്കാട് എഴുതിയ വരികൾക്ക് സിബി കുരുവിള സംഗീതം പകരുന്നു. കൂടാതെ ഗിരീഷ് കണ്ണാടിപറമ്പ് തിരക്കഥ സംഭാഷണവും നിർവ്വഹിക്കുന്നു. സഹ സംവിധാനം സമജ് പദ്മനാഭൻ, എഡിറ്റിംഗ് സതീഷ് ബി കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ ഷജിത്ത് തിക്കോട്ടി, ഡിജിറ്റൽ മാർക്കറ്റിംഗ് അമൽ കാനത്തൂർ, വിതരണം തന്ത്ര മീഡിയ റിലീസ്,

രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments