Sunday, November 24, 2024
Homeസിനിമമഞ്ജു വാര്യര്‍ക്ക് വേണ്ടി പാട്ടെഴുതി കാത്തിരുന്ന ആരാധികയെ നേരില്‍ കാണാന്‍ താരമെത്തിയപ്പോള്‍.

മഞ്ജു വാര്യര്‍ക്ക് വേണ്ടി പാട്ടെഴുതി കാത്തിരുന്ന ആരാധികയെ നേരില്‍ കാണാന്‍ താരമെത്തിയപ്പോള്‍.

സിനിമയ്ക്കപ്പുറത്ത് മഞ്ജുവിനെ നെഞ്ചിലേറ്റിയ ആരാധകരേറെയാണ്. അതുകൊണ്ട് തന്നെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷവും സിനിമയിലേക്ക് മടങ്ങിയെത്തിയ താരത്തിന് മറ്റാര്‍ക്കും ലഭിക്കാത്ത സ്വീകരണമാണ് മലയാളത്തിലെ പ്രിയ പ്രേക്ഷകര്‍ നല്കിയതും. ഇപ്പോളിതാ തന്നെ കാത്തിരുന്ന ആരാധികയ്ക്ക് മുമ്പിലെത്തിയ നടിയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

കവിയത്രി കൂടിയായ ഗീതയ്ക്കാണ് സ്വപ്നം സാക്ഷാത്കാരം എന്ന പോലെ പ്രിയ താരത്തെ നേരില്‍ കാണാന്‍ അവസരം ലഭിച്ചത്. നാളുകള്‍ക്ക് മുമ്പാണ് ഇഷ്ടതാരമായ മഞ്ജു വാര്യരെപ്പറ്റി ഗീത കവിതയെഴുതിയത്. ‘പോയനാളുകള്‍’ എന്ന് പേരിട്ടിരിക്കുന്ന കവിത മഞ്ജുവിനെ ചൊല്ലി കേള്‍പ്പിക്കണമെന്നതായിരുന്നു തൊഴിലുറപ്പ് തൊഴിലാളിയായ കവയത്രിയുടെ ഏറ്റവും വലിയ ആഗ്രഹം.

മഞ്ജു വാര്യരെ ചൊല്ലി കേള്‍പ്പിക്കാന്‍ കവിതയുമായി കാത്തിരിക്കുന്ന ഗീതയെപ്പറ്റി വാര്‍ഡ് മെമ്പറായ ജിതേഷ് കുമാര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്റ് വൈറലായിരുന്നു. ഇതുവഴി മഞ്ജുവിനെ കാണാന്‍ വഴിയൊരുങ്ങി. കേരളകൗമുദിയില്‍ ഇത് വാര്‍ത്തയും ആയിരുന്നു.

മഞ്ജു വാര്യരെ കാണുകയും കവിത നല്‍കുകയും ചെയ്ത ഗീത കെവിളിലൊരു മുത്തവും നല്‍കിയ ശേഷമാണ് ഈ ആരാധിക മടങ്ങിയത്.
ഇതുവരെ അമ്പത് കവിതകള്‍ ഗീത എഴുതിയിട്ടുണ്ടെങ്കിലും ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments