Logo Below Image
Saturday, July 5, 2025
Logo Below Image
Homeഅമേരിക്കഏകാന്തയാമം. (കവിത) ✍ശ്രീകല സുഖാദിയ

ഏകാന്തയാമം. (കവിത) ✍ശ്രീകല സുഖാദിയ

നിഴലിൻ്റെ ആഴത്തിൽ പതിഞ്ഞ നിൻ
പുഞ്ചിരി
അഴൽ പോലെയെന്നിൽ
നിറഞ്ഞിടുമ്പോൾ
പാറിപ്പറക്കുന്ന മനമേന്തിയിന്നു ഞാൻ
ഏകാന്തയാമത്തിൽ നീറിടുന്നു.(2)

പൊലിയുന്ന സ്വപ്നമായെന്നകതാരിൽ
നീ
ചകിത ഭാവങ്ങളുതിർത്തിടുമ്പോൾ
മനസ്സിൻ്റെ വാതായനങ്ങൾ തുറന്നു നീ
അമ്പിലിക്കല പോലെ വിളങ്ങീടുന്നു.(2)

നിഗൂഢ മൗനത്തിൻ ഭാരവും പേറി നീ
മങ്ങിയ കാഴ്ചയായ് മാറീടുമ്പോൾ
ദീപ്തമാം നിൻ്റെയീ സ്മരണയിലിന്നു
ഞാൻ
രാവിൻ ശൂന്യതയറിഞ്ഞിടുന്നു.(2)

ശ്രീകല സുഖാദിയ✍

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ