അൽബേനി: ബിസിനസ് വഞ്ചനാ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. ന്യൂയോർക്ക് കോടതിയാണ് കേസിൽ ട്രംപ് കുറ്റക്കാരനെന്ന് വിധിച്ചത്. ജൂലൈ 11 ന് കേസിൽ ശിക്ഷ വിധിക്കും.
34 കേസുകളിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസ് പരിഗണിച്ച 12 അംഗ ജൂറി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഞ്ചു മാസം മാത്രം ശേഷിക്കെയാണ് ട്രംപിന് തിരിച്ചടിയായി കോടതിയുടെ ഉത്തരവ് എത്തിയത്. മൂന്നാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം 12 മണിക്കൂർ തെളിവുകൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.
വിവാഹേതരലൈംഗികബന്ധം വെളിപ്പെടുത്താതിരിക്കാൻ മുൻ നീലച്ചിത്രനടിക്ക് വൻതുക നൽകുന്നതിനായും ഇത് മറച്ചുവയ്ക്കുന്നതിനും ബിസിനസ് രേഖകളിൽ ക്രിത്രിമം കാണിച്ചെന്നതാണ് ട്രംപിനെതിരായ കേസ്.