അലൈൻ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഗൾഫ് റീജിയണിൽ ഉള്ള യുവജന സംഘടനായ സിറിയൻ ഓർത്തഡോക്സ് ചർച്ച് യൂത്ത് അസ്സോസിയേഷൻ (SOCYA) യു .എ .ഇ മേഖലയുടെ ആഭ്യമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി.
മേഖലയിൽ ഉള്ള അലൈൻ സെന്റ് ജോർജ് സിറിയൻ സിംഹാസന കത്തീഡ്രലിനോട് ചേർന്നുള്ള കാത്തിം അൽ ശികല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചു ആണ് ടൂർണമെന്റ് നടത്തിയത് .
ദുബായ് മോർ ഇഗ്നാത്തിയോസ്സ് യൂത്ത് അസ്സോസിയേഷൻ, അബുദാബി സെന്റ് സ്റ്റീഫൻസ് യൂത്ത് അസ്സോസിയേഷൻ, ഷാർജ സെന്റ് മേരീസ് യൂത്ത് അസ്സോസിയേഷൻ, റാസൽഖൈമ സെന്റ് ഗ്രിഗോറിയോസ് യൂത്ത് അസ്സോസിയേഷൻ, ഫുജറാ സെന്റ് പീറ്റേഴ്സ് യൂത്ത് അസ്സോസിയേഷൻ, അലൈൻ സെന്റ് ജോർജ് യൂത്ത് അസ്സോസിയേഷൻ, റുവൈസ് സെന്റ് ജോൺസ് യൂത്ത് അസ്സോസിയേഷൻ എന്നിവിടങ്ങളിൽ നിന്ന് ആയി 7 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു .
അലൈൻ സെന്റ് ജോർജ് യൂത്ത് അസ്സോസിയേഷൻ ചാമ്പ്യൻസ് സ്ഥാനം കൈവരിക്കുകയും, ഫുജറാ സെന്റ് പീറ്റേഴ്സ് യൂത്ത് അസ്സോസിയേഷൻ റണ്ണേഴ്‌സ് ആകുകയും ചെയ്തു.
സോണൽ യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് റവ.ഫാ. എൽദോസ് കാവാട്ട്, അലൈൻ പള്ളി വികാരി റവ.ഫാ.സിബി ബേബി, സ്പോർട്സ് കോർഡിനേറ്റർ മെൽവിൻ വർഗീസ് എന്നിവർ നേതൃത്വം കൊടുത്തു .