തപാൽ വകുപ്പിന്റെ തൃശ്ശൂർ ആർഎംഎസിൽ സോർട്ടിംഗ് അസിസ്റ്റന്റ് ആയി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് എളങ്കുന്നപ്പുഴ വലിയപറമ്പിൽ ഹൗസിൽ താമസിക്കുന്ന മേരി ദീന, ഗീവർ കെ റെജി എന്നീ രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തു. ഈ പശ്ചാത്തലത്തിൽ തപാൽ വകുപ്പിന്റെ മധ്യ മേഖല(കൊച്ചി) പൊതുജനങ്ങൾക്കായി അറിയിപ്പ് പുറപ്പെടുവിച്ചു.
1. തപാൽ വകുപ്പ് (ഇന്ത്യ പോസ്റ്റ്),നിയമന പ്രക്രിയയ്ക്ക് നിർദ്ദിഷ്ട അപേക്ഷാ ഫീസ് ഒഴികെ യാതൊരു ഫീസും ഈടാക്കുന്നില്ല.
2. നിയമന പ്രക്രിയ പൂർണ്ണമായും സുതാര്യമാണ്. എല്ലാ ഔദ്യോഗിക അറിയിപ്പുകളും അച്ചടി മാധ്യമങ്ങൾ/ ഡിജിറ്റൽ മാധ്യമങ്ങൾ / ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയാണ് പ്രസിദ്ധീകരിക്കുന്നത്.
3.തൊഴിൽ ഏജന്റുമാരായോ ഇടനിലക്കാരായോ പ്രവർത്തിക്കാൻ ഇന്ത്യ പോസ്റ്റ് ഒരു വ്യക്തിയെയും ഏജൻസിയെയും അധികാരപ്പെടുത്തുന്നില്ല.
4. സംശയാസ്പദമായ രീതിയിൽ ഉണ്ടാകുന്ന ജോലി ഓഫറുകളെയോ അത്തരം ഏജന്റുമാരെയോ കുറിച്ച് പൊതുജനങ്ങൾക്ക് ഉടൻ തന്നെ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയും.
അതിനായുള്ള ഔദ്യോഗിക വെബ്സൈറ്റ്: www.indiapost.gov.in, ഇമെയിൽ ഐഡി: pmgcr.keralapost@gmail.com എന്നിവയാണ്
പൊതുജന അവബോധത്തിന്റെയും സുരക്ഷയുടെയും താൽപ്പര്യാർത്ഥം കൊച്ചി മധ്യ മേഖലാ പോസ്റ്റ് മാസ്റ്റർ ജനറലാണ് ഈ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.