Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംതിരുവനന്തപുരം നാലാഞ്ചിറ എംസി റോഡിനരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

തിരുവനന്തപുരം നാലാഞ്ചിറ എംസി റോഡിനരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

തിരുവനന്തപുരം: നാലാഞ്ചിറ എംസി റോഡിനരികിൽ നിന്നും നാലുമാസം പഴക്കമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയാണ് പൊലീസ് കണ്ടെത്തിയത്. സാധാരണ കഞ്ചാവ് ഉപയോ​ഗിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.

നാലാഞ്ചിറയിൽ‌ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് കഞ്ചാവ് ഉപയോ​ഗിക്കുന്നതായി സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്ന്, നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇത് ആരെങ്കിലും നട്ടുവളർത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം എക്സൈസ് റെയ്‍ഞ്ച് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പരുത്തിപ്പാറ ബിഎസ്എൻഎൽ ഓഫീസിന്റെ മുൻവശത്താണ് കഞ്ചാവുചെടി കണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ