Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംറവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

തിരുവനന്തപുരം —റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. റവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിന് സൈബർ ഡോമിലും സംസ്ഥാന ഐ ടി മിഷനിലും റവന്യു ഇൻഫർമേഷൻ ബ്യൂറോ പരാതി നൽകി.

(ഏപ്രിൽ 9) ഉച്ചയോടെ റവന്യൂ ഇൻഫർമേഷൻ ബ്യൂറോ എന്ന പേരിലുള്ള യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടു. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനായി അധികൃതർക്ക് പരാതി നൽകി. റവന്യൂ വകുപ്പിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് റവന്യൂ ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ