പാലക്കാട്: മലമ്പുഴ കൊട്ടേക്കാട് കാഞ്ഞിരം കടവിൽ ട്രെയിൻ തട്ടി എട്ട് പശുക്കൾ ചത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാഞ്ഞിരം കടവ് സ്വദേശി അനന്തന്റെ പശുക്കളാണ് ചത്തത്.കെട്ടഴിഞ്ഞു പോയ പശുക്കൾ റെയിൽ പാളത്തിൽ എത്തുകയായിരുന്നുവെന്നാണ് വിവരം.
പാലക്കാട് അടുത്തിടെ രണ്ടാം തവണയാണ് പശുക്കളെ ട്രെയിനിടിക്കുന്നത്. മലമ്പുഴ പൊലീസും റെയിൽവെ അധികൃതരും മൃഗ ഡോക്ടറും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അലക്ഷ്യമായി കാലികളെ അഴിച്ചു വിട്ട ഉടമക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.