കോഴിക്കോട് : വരുന്ന ത്രിതല പഞ്ചായത്ത് ഇലക്ഷന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അജിത് പവാർ പക്ഷം എൻസിപി സംസ്ഥാനത്താകമാനം ജില്ലാ നേതൃത്വയോഗങ്ങൾ ചേർന്നു തുടങ്ങി. കോഴിക്കോട് നടന്ന ജില്ലാ നേതൃയോഗം പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിസണ്ട് കെഎ ജബ്ബാർ ഉദ്ഘാടനം നിർവഹിച്ചു.
വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ NCP ഒറ്റയ്ക്ക് മത്സരിക്കുമെന്നും, പാർട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് ഇപ്പോൾ ഔദ്യോഗികപക്ഷത്തുനിന്നും മാറി ശരത് പവാർ പക്ഷത്ത് നിൽക്കുന്ന മിന്ത്രി എകെ ശശീന്ദ്രൻ, എംഎൽഎ തോമസ് കെ തോമസ് എന്നിവരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും, കൂടാതെ എഞ്ചായത്ത് മെമ്പർമാരായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർക്കും വിപ്പ് നൽകുമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഉപാദ്ധ്യക്ഷൻ പ്രസ്താവിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എംഎം വിനോദ്‌കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് സലീന പയ്യോളി അദ്ധ്യക്ഷത വഹിച്ചു. എംഎം ഷാജി ,സംസ്ഥാന ജനറൽ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് കെകെ ഷംസുദ്ധീൻ സംസ്ഥാന ജനറൽ സെക്രട്ടറി, സൈരാബാനു സംസ്ഥാന മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട്, സികെ ഗഫൂർ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രകടന പത്രിക, ബഡ്ജറ്റ് എന്നിവ നിയമാനുസൃതമാക്കുക എന്ന മുദ്രാവാക്യത്തിൽ NCP ഉറച്ച് നിൽക്കും എന്നും യോഗം പ്രഖ്യാപിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റി ട്രഷറർ ടിസി അഹമ്മദ് നന്ദിയും പറഞ്ഞു.