Logo Below Image
Wednesday, April 2, 2025
Logo Below Image
Homeകേരളംനവീന്‍ ബാബുവിന് നീതി വേണ്ടേ : ആരാണ് അന്വേഷണം മരവിപ്പിച്ചത്

നവീന്‍ ബാബുവിന് നീതി വേണ്ടേ : ആരാണ് അന്വേഷണം മരവിപ്പിച്ചത്

കേരള സര്‍ക്കാരിന്‍റെ ഭാഗമായ കണ്ണൂര്‍ മുന്‍ എഡിഎം പത്തനംതിട്ട മലയാലപ്പുഴ നിവാസി നവീൻ ബാബു ജീവനൊടുക്കിയ കേസിലെ ഏക പ്രതി കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പി.പി.ദിവ്യ മാത്രമെന്ന് പോലീസ് തയാര്‍ ചെയ്ത കുറ്റപത്രത്തില്‍ അക്കം ഇട്ടു പറയുന്നു .ദിവ്യയുടെ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും കേരള പോലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.

ഒരാള്‍ അധിക്ഷേപം ഉന്നയിച്ചാല്‍ തെറ്റ് ഒന്നും ചെയ്തില്ല എങ്കില്‍ അതിനു എതിരെ കോടതി മുഖേന മാനനഷ്ട കേസ് ഫയല്‍ ചെയ്യാനും തന്‍റെ ഭാഗം ന്യായീകരിക്കാനും അത് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തുവാനും ഏതൊരു വ്യക്തിയ്ക്കും അധികാരം ഉണ്ട് .

കോടതിയില്‍ സാക്ഷികള്‍ കൂറുമാറി പ്രതിഭാഗം ചേരുന്നത് നിത്യ സംഭവം ആണ് . കേരള സര്‍ക്കാരിന്‍റെ ഭാഗമായ എ ഡി എം ആണ് മരണപ്പെട്ടത് .തൂങ്ങി മരണം എന്ന് പോലീസ് പറയുന്നു . പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ അനുസരിച്ച് ആണ് പോലീസ് നിഗമനം . ഏക പ്രതി കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പി.പി.ദിവ്യ എന്നും പറയുന്നു .അവര്‍ നടത്തിയ അധിക്ഷേപത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും പറയുന്നു.

തന്‍റെ ഭാഗം അവതരിപ്പിക്കാന്‍ കാത്തു നില്‍ക്കാതെ നവീന്‍ ബാബു ആത്മഹത്യ ചെയ്തു. സമൂഹത്തില്‍ തനിക്ക് നേരെ ഉണ്ടായേക്കാവുന്ന അധിക്ഷേപകരമായ വിമര്‍ശനം മുന്‍കൂട്ടി കണ്ടു ആണ് നവീന്‍ ബാബു “കരുതല്‍ “എടുത്തു ആത്മഹത്യ ചെയ്തത് എന്ന് ആണ് അന്വേഷകരുടെ മാനസിക മറുപടി .

കുടുംബം കോടതിയില്‍ പോയി എങ്കിലും നീതി ലഭിച്ചില്ല .ഇനി ആശ്രയം സുപ്രീം കോടതി ആണ്. എന്തിന് നവീന്‍ ബാബു ആത്മഹത്യ ചെയ്തു എന്ന് പറയാന്‍ നീതി ബോധം ഉള്ള ഒരാള്‍ക്കും പറയാന്‍ കഴിയുന്നില്ല. പോലീസ് വിഭാഗം പഠനം നടത്തുന്ന വിഷയം ആണ് മനശ്ശാസ്ത്രം .അതിലെ ആളുകള്‍ പോലും പരാജയം . നവീന്‍ ബാബു അഴിമതിക്കാരന്‍ അല്ല എന്ന് വകുപ്പ് തന്നെ പറയുന്നു.

കേരളത്തിലെ ഒരു എ ഡി എം ആണ് മരണപ്പെട്ടത് .അന്വേഷണം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വ്യക്തത ഇല്ല . പോലീസ് തയാര്‍ ചെയ്ത കേസ്സ് ഫയല്‍ സംബന്ധിച്ച് പുനര്‍ അന്വേഷണം വേണം . തുടക്കം മുതല്‍ അന്വേഷണത്തില്‍ ദുരൂഹത ഉണ്ട് . ഒരു കാര്യവും കൃത്യമായി കണ്ടെത്തിയിട്ടില്ല. വികലമായ അന്വേഷണ റിപ്പോര്‍ട്ട്‌ പലവിധ സംശയങ്ങള്‍ക്കും ഇട നല്‍കുന്നു .വിചാരണ മുറുകുമ്പോള്‍ വിധി ഉണ്ടാകുമ്പോള്‍ കാണാം

എ ഡി എം നവീന്‍ ബാബുവിന്‍റെ കയ്യില്‍ അഴിമതി പുരണ്ട പണം ഇല്ല എന്ന് സഹപ്രവര്‍ത്തകരും വീട്ടുകാരും പറയുന്നു . ശാസ്ത്രീയ തെളിവുകളടക്കം ഉള്‍പ്പെടുത്തിയ കുറ്റപത്രം കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് സമര്‍പ്പിച്ചു.ഡിഐജിയുടെ അനുമതി കിട്ടിയാലുടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.നവീന്‍ ബാബുവിന്‍റേത് ആത്മഹത്യ തന്നെയാണെന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.കേസുമായി ബന്ധപ്പെട്ട് നവീന്‍റെ കുടുംബാംഗങ്ങള്‍ അടക്കം 82 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു .

പോലീസ് കേസ്സില്‍ പുനര്‍ അന്വേഷണം വേണം. നിലവില്‍ ഉള്ള അന്വേഷണ റിപ്പോര്‍ട്ട്‌ വികലം ആണ്. കേരളത്തിലെ ജനം ഈ കേസ്സില്‍ സത്യാവസ്ഥ അറിയാന്‍ ആഗ്രഹിക്കുന്നു.നിരപരാധിത്വം തെളിയിക്കാന്‍ കോടതിയില്‍ ആണ് അവസാന ആണി. അതിനു മുന്നേ നവീന്‍ ബാബു എന്തിന് ആത്മഹത്യ ചെയ്തു എന്ന് കണ്ടെത്തിയില്ല. അതിനു ഉള്ള ഏക കാര്യം അധിക്ഷേപ വാചകം എന്ന് മാത്രം ആണ് .കോടതിയില്‍ തെളിവ് ആണ് വേണ്ടത് . ഒരാള്‍ ഒരാളെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചാല്‍ അത് തെളിയിക്കേണ്ടത് ആക്ഷേപം ഉന്നയിച്ച ആള്‍ തന്നെ. ഇവിടെ തെളിവ് ഇല്ല .ആക്ഷേപം മാത്രം ഉള്ളൂ . കൈക്കൂലി വാങ്ങി എന്നതിനും തെളിവ് ഇല്ല . ഈ കേസ്സ് ചാപിള്ളയായി മാറരുത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments