Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളം'ലഹരിയ്ക്കെതിരെ വരയുടെ ലഹരിയുമായി' ഡോ. ജിതേഷ്ജിയുടെ 'റാപ്ടൂൺ' ത്രില്ലർ

‘ലഹരിയ്ക്കെതിരെ വരയുടെ ലഹരിയുമായി’ ഡോ. ജിതേഷ്ജിയുടെ ‘റാപ്ടൂൺ’ ത്രില്ലർ

തിരുവനന്തപുരം: കുടപ്പനക്കുന്ന് നിശാഗന്ധിയിൽ പത്ത്‌ ദിവസം നീണ്ടുനിന്ന ‘ഒരുമയുടെ പൂരം’ സംസ്ഥാന സഹകരണ ‘എക്‌സ്‌പോ -2025’ സമാപനസമ്മേളനം ചിന്തോദ്ദീപകവും വിഭിന്ന ദൃശ്യാനുഭവവുമാക്കി

ലോകത്തിലെ ഏറ്റവും വേഗതയേറിയ
‘റാപ്ടൂൺ’ പെർഫോമറും വേഗവരയിലെ ലോകറെക്കോർഡ് ജേതാവുമായ ഡോ.
ജിതേഷ്ജിയുടെ ‘റാപ്ടൂൺ സ്റ്റേജ് ത്രില്ലർ’ അരങ്ങേറി. പ്രേക്ഷകർ ആവശ്യപ്പെടുന്ന നൂറുകണക്കിന് ലോകപ്രശസ്തരായ വ്യക്തികളെ ഇടിമിന്നൽ വേഗതയിൽ ചിന്തോദ്ദീപകമായ സചിത്ര പ്രഭാഷണത്തിന്റെയും ഡി. ജെ സംഗീതത്തിന്റെയും അകമ്പടിയോടെ സ്റ്റേജിൽ വരച്ച് അവതരിപ്പിക്കുന്ന ദൃശ്യ -ശ്രവ്യ വിസ്മയമാണ് ഡോ. ജിതേഷ്ജി യുടെ റാപ് ടൂൺ സ്റ്റേജ് ത്രില്ലർ ഡി. ജെ എന്ന ‘വരവേഗവിസ്മയം’. ”ലഹരിയ്ക്കെതിരെ വരയുടെ ലഹരി’ എന്ന തീമിലായിരുന്നു

ഓർമ്മയുടെയും വേഗവരയുടെയും വിസ്മയം സൃഷ്ടിച്ചു കൊണ്ട് ജിതേഷ്ജി തിരുവനന്തപുരം നിശാഗന്ധിയിൽ ‘റാപ്ടൂൺ ത്രില്ലെർ’ സ്റ്റേജ് ഷോ അവതരിപ്പിച്ചത്
പ്രോഗ്രാമിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടർ സതീഷ് കെ. മറാത്തെ, കേരളബാങ്ക് സി. ഇ. ഓ ജോർട്ടി എം ചാക്കോ, സഹകരണവകുപ്പ് മന്ത്രി വി. എൻ. വാസവൻ എന്നിവർ ജിതേഷ്‌ജിയുടെ വേഗവര വിസ്മയത്തിന് തത്സമയ മോഡലാകുകയും ചെയ്തു.

മൂവായിരത്തിലേറെ ലോകപ്രശസ്ത വ്യക്തികളുടെ രേഖചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന സൂപ്പർ മെമ്മറൈസർ പെർഫോമിംഗ്‌ ചിത്രകാരനെന്ന നിലയിൽ ലോകശ്രദ്ധ നേടിയ ജിതേഷ്ജി
ഇരുപതിലേറെ ലോകരാജ്യങ്ങളിൽ സ്റ്റേജ് ഷോ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രവും ചരിത്രവും സമഞ്ജസമായി സമന്വയിപ്പിച്ച് അരങ്ങുകളിൽ ഓർമ്മയുടെയും മേധാശക്തിയുടെയും അത്ഭുതക്കാഴ്ച്ച സമ്മാനിക്കുന്ന ജിതേഷ്ജി അമേരിക്ക ൻ മെറിറ്റ് കൗൺസിലിന്റെ ‘ ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതിയ്ക്ക് അർഹനായ മലയാളിയാണ്.

366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ആയിരക്കണക്കിന് പ്രസക്തിയും പ്രത്യേകതകളും ‘റാപ്പ് മ്യുസിക്’ രീതിയിൽ ഓർമ്മയിൽ നിന്ന് പറയുന്ന മേധാവിസ്മയവും ജിതേഷ്ജിയുടെ സ്റ്റേജ് ഷോകളെ ഏറെ വിഭിന്നവും വിജ്ഞാനദായകവുമാക്കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ