കോഴിക്കോട്: നഗരത്തിലെ ലോഡ്ജില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി അഭയം തേടി പതിനേഴുകാരി. ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടാണ് എത്തിയതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അസം സ്വദേശിയാണ്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് പ്രണയം നടിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്ന് പതിനേഴുകാരി പൊലീസിനോട് പറഞ്ഞു. കേരളത്തില്‍ ജോലിവാഗ്ദാനം ചെയ്താണ് തന്നെ എത്തിച്ചതെന്നും ലോഡ്ജില്‍ ആറ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെന്നും മൊഴിയിലുണ്ട്.
പെൺകുട്ടി കഴിഞ്ഞ ദിവസമാണ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയത്. ഈ സമയത്താണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഉണ്ടായത്.
പ്രണയം നടിച്ച് ഒരു യുവാവാണ് എത്തിച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി. സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. തുടർന്ന് കോഴിക്കോട്ടെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു.
ജുവനൈല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നിലവില്‍ ആരും കസ്റ്റഡിയിലായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.