കൊണ്ടോട്ടി – കുന്നുംപുറം റോഡിൽ കരുവാൻകല്ല് മരമില്ലിന് സമീപം ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അപകടം. ഒരു ഓട്ടോ മറിഞ്ഞു.
പ്രധാന റോഡിൽമലപ്പുറത്ത് ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്ന് ഭീഷണിപ്പെടുത്തി എടപ്പാള്‍ സ്വദേശിനിയില്‍ നിന്ന് 93 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്നു പേര്‍ കൂടി പിടിയില്‍.നെടിയിരിപ്പ് മുസ്ലിയാരങ്ങാടി സ്വദേശി കെ. സജീര്‍ (34), പുല്‍പ്പറ്റ കാരാപറമ്ബ് മൂലക്കടവന്‍ സല്‍മാന്‍ മൂസ (33), മൊറയൂര്‍ പൂന്തലപ്പറമ്ബ് ചെമ്ബന്‍കുന്ന് ശിഹാബുദ്ദീന്‍ (36) എന്നിവരാണ് മലപ്പുറം സൈബര്‍ പൊലീസിൻ്റെ പിടിയിലയത്.
അതേസമയം എടപ്പാള്‍ സ്വദേശിനിയുടെ നമ്ബറിലേക്ക് വിവിധ നമ്ബറുകളില്‍ നിന്ന് വിളിച്ച് മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. കൂടാതെ പരാതിക്കാരിയുടെ പേരില്‍ മുംബൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് മുംബൈ പൊലീസ് ഓഫീസറുടെ വേഷത്തില്‍ വാട്സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് പണം ആവശ്യപ്പെടുകയായിരുന്നു. മാനസിക സമ്മര്‍ദത്തിലായ അവര്‍ ഭീതി മൂലം 93 ലക്ഷം രൂപ പ്രതികള്‍ക്ക് അയച്ചുകൊടുത്തിരുന്നു. തുടർന്ന് സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ നേരത്തെ നാലുപേര്‍ പിടിയിലായിരുന്നു.