കാറില്‍ ഒളിച്ചു കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയില്‍.കോട്ടക്കല്‍ എടരിക്കോട് മേംപാടി കാട്ടില്‍ റാഷിദി(26) നെയാണ് അങ്ങാടിപ്പുറം പോളിടെക്നിക് കോളജ് സമീപത്തുവച്ച് പെരിന്തല്‍മണ്ണ എസ്‌ഐ ഷിജോ സി. തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡിക്കിയിലും ഡാഷ്ബോർഡിലും ഹെഡ്‌ലൈറ്റിനകത്തുമായി 40 ചെറുപാക്കറ്റുകളില്‍ വില്‍പ്പനക്കായി എത്തിച്ച 5.8 കിലോഗ്രാം കഞ്ചാവും 100 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കാറും അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നിർദേശാനുസരണം പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്‍റെ നേതൃത്വത്തില്‍ എസ്‌ഐ ഷിജോ സി. തങ്കച്ചൻ, ഡാൻസ് ടീമും ചേർന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവ് എന്നാണ് പ്രാഥമിക വിവരം.