Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംകുടുംബം സഞ്ചരിച്ച കാറിനു നേരെ ആക്രമണം.

കുടുംബം സഞ്ചരിച്ച കാറിനു നേരെ ആക്രമണം.

കുടുംബം സഞ്ചരിച്ച കാറിനു നേരെ ആക്രമണം. എറണാകുളത്തു നിന്നും മാവേലിക്കരയിലേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രി പത്തുമണിയോടെ തലയോലപ്പറമ്പിനു മുമ്പ് ആമ്പല്ലൂർ കയറ്റത്തു വച്ചാണ് ആക്രമണം.

കുടുംബം സഞ്ചരിച്ചിരുന്ന കാറിന് എതിരെ നിയന്ത്രണം വിട്ട് ഒരു മാരുതി കാർ കടന്നു വന്നപ്പോൾ ബ്രേക്കിട്ട് നിർത്തി എങ്കിലും, കുടുംബം സഞ്ചരിച്ച കാറിൻ്റെ വശത്തു ബാക്കിലെ ഫ്ലാപിൽ ഉരസി കാർ കടന്നുപോയി.

കുടുബം വീണ്ടും യാത്ര തുടർന്നപ്പോൾ മാരുതിക്കാറിൽ ഉള്ളവർ പുറകേ വന്ന് ആക്രമിക്കുകയായിരുന്നു.
തുടരെ തുടരെ കാറിലേക്ക് കല്ലേറുണ്ടായി പിറകിലെ ഗ്ലാസ് തകർന്നു.

ഭയപ്പാടിലായ കുടുംബം വാഹനം നിർത്തി നോക്കിയപ്പോൾ അക്രമികൾ കാർ അതിവേഗത്തിൽ റിവേഴ്സ് എടുത്ത് തിരികെ പോയി. കുടുംബാംഗങ്ങൾ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി സമർപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ