Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംപുണ്യം വാനപ്രസ്ഥ കേന്ദ്രത്തിന്റെ മന്ദിരോദ്ഘാടനം 28ന് ഗവർണർ നിർവ്വഹിക്കും.

പുണ്യം വാനപ്രസ്ഥ കേന്ദ്രത്തിന്റെ മന്ദിരോദ്ഘാടനം 28ന് ഗവർണർ നിർവ്വഹിക്കും.

വാഴൂര്‍: തീര്‍ത്ഥപാദപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുണ്യം ട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 28ന് രാവിലെ 11ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടു പതിറ്റാണ്ടിലേറെയായി സമൂഹ സേവന രംഗത്തു നല്ല നിലയിൽ പ്രവര്‍ത്തിച്ചുവരുകയാണ് വാഴൂർ പുണ്യംട്രസ്റ്റ്. 22 കുട്ടികൾ ബാലഭവനത്തിൽ താമസിച്ച് പഠിച്ചു വരുന്നു. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയ 24 പേർ പുണ്യം വാനപ്രസ്ഥ കേ
ന്ദ്രത്തിൽ ഇപ്പോൾ സുഖമായി കഴിയുന്നുണ്ട്. പുതിയ ബ്ലോക്ക് കൂടി തുറക്കുന്നതോടെ 50 ൽ പരം വാസ പ്രസ്ഥികൾക്ക് കൂടി കഴിയാം. വൈദ്യസഹായം, വിദ്യാഭ്യാസം , മംഗല്യം , ഭവനദാനം, പട്ടിണി രഹിത ഗ്രാമം, യോഗാ കൗൺസിലിംഗ് തുടങ്ങിയ നിരവധി പദ്ധതികളും ഇവിടെയുണ്ട്.
സുമനസുകൾ നൽകുന്ന സംഭാവനകളും, കുടുംബങ്ങളിലെ വിശേഷങ്ങൾക്കും മറ്റും നൽകുന്ന അന്നദാനവുമൊക്കെയാണ് ഈ കാരുണ്യ സേവനത്തിൻ്റെ വരുമാന മാർഗ്ഗം. നിലവിൽ 8 ലക്ഷവും, വിപുലമാക്കുന്നതോടെ 12 ലക്ഷത്തിൽപരം രൂപയുമാണ് പ്രതിമാസം ചിലവ് പ്രതീക്ഷിക്കുന്നത്.

ഉദ്ഘാടന ദിവസമായ 28 ന് രാവിലെ 10ന് കലാമണ്ഡലം പി.ജി. മുരുകദാസിന്റെ സോപാനസംഗീതത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ദീപപ്രോജ്വലന ശേഷം
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. മാതൃസമിതിയുടെ യോഗ, കൗണ്‍സിലിംഗ് കേന്ദ്രം എസ്എന്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പര്‍ പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യും. പുണ്യം ഭവനദാന പദ്ധതിയുടെ ആദ്യ വീടിനുള്ള ഭൂദാനം രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ.എം.എസ്. രമേശന്‍ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.ജി.രാമന്‍ നായര്‍ അധ്യക്ഷപ്രഭാഷണം നടത്തും. ഗവര്‍ണര്‍ക്കുള്ള പുണ്യം ട്രസ്റ്റിന്റെ ഉപഹാര സമര്‍പ്പണം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആര്‍.അനില്‍കുമാര്‍ നിര്‍വഹിക്കും.

മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് പി.പി. ഗോപി, വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലില്‍, എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. എം.എസ്. മോഹന്‍, എസ്എന്‍ഡിപി യോഗം ചങ്ങനാശ്ശേരി യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, കേരള വിശ്വകര്‍മ്മസഭ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ.ഹരി, കെ.പി.എം.എസ് സംസ്ഥാന അസി. സെക്രട്ടറി എന്‍.കെ.റജി, കൊച്ചിന്‍ എക്‌സ്‌പോര്‍ട്‌സ് പ്രൈ ലിമിറ്റഡ് ചെയര്‍മാന്‍, ജി. ചന്ദ്രശേഖരപിള്ള, വാഴൂര്‍ ഗ്രാമപഞ്ചായത്തംഗം പ്രൊഫ. പുഷ്‌കലാദേവി, റബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍ എന്‍.ഹരി റബര്‍ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍ പി. രവീന്ദ്രന്‍ പുന്നാംപറമ്പില്‍, കണ്‍സ്യൂമര്‍ കോര്‍ട്ട് റിട്ട ജഡ്ജ് അഡ്വ. പി. സതീഷ്ചന്ദ്രന്‍ നായര്‍, പണ്ഡിതര്‍ വിളക്കിത്തല നായര്‍ സഭ സംസ്ഥാന പ്രസിഡന്റ് വി.എന്‍. അനില്‍കുമാര്‍, കേരള വെളുത്തേടത്ത് നായര്‍ സമാജം ജില്ലാ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണന്‍, വിശ്വകര്‍മ്മ നവോത്ഥാന്‍ ഫൗണ്ടേഷന്‍ കേന്ദ്രസമിതിയംഗം വി.രാജേന്ദ്രന്‍
ചേന്നംകുളം മന്ദിരനിര്‍മ്മാണം ആര്‍ക്കിടെക്റ്റ് ആര്‍. രഞ്ജിത്ത് എന്നിവർ സംസാരിക്കും.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ജി.രാമൻ നായർ ,പുണ്യം മാനേജിങ് ട്രസ്റ്റി ആർ.അനിൽകുമാർ, സെക്രട്ടറി ബി.രാജീവ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ