തൃപ്രയാർ : സംസ്ഥാന സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും എം.എൽ.എയുടെ അനാസ്ഥയ്ക്കെതിരെയും നാട്ടിക നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടിക സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു . മുൻ ഡി.സി.സി. പ്രസിഡൻ്റ് ജോസ് വള്ളൂർ മാർച്ച് ഉദ്ഘാടനം ചെയ്തു .
നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. എ.വി. യദുകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഹരീഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി .ഡി.സി.സി. ജനറൽ സെക്രട്ടറി ശോഭാ സുബിൻ , യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ. സി. പ്രമോദ് , അഡ്വ. സുശീൽ ഗോപാൽ , യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സൂരജ് കെ പി, യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ബിനോയ് ലാൽ, ഷെറിൻ തേവർ മഠം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കിരൺ തോമസ്, ആഷിക് ജോസ്, പ്രവീൺ അഞ്ചേരി എന്നിവർ നേതൃത്വംനൽകി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ റാനിഷ് കെ. രാമൻ , സുജിൽ കരിപ്പായി , അഡ്വ. റോയ് ആൻ്റണി , അജു ഐക്കാരത്ത് , അഡ്വ. ആൻ്റണി ടി.എഫ്. , സുജിത്ത് തേറമ്പത്ത് , അഖിൽ വളവത്ത്,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാരായ കെ ബി രാജീവ്, പി സഎസ് സന്തോഷ് മാസ്റ്റർ, കെ ആർ ചന്ദ്രൻ, ചന്ദ്രൻ താനിയം,ഷൈജു സായിറാം, പ്രിയൻ പെരിഞ്ചേരി എന്നിവർ സംസാരിച്ചു,നിരവധി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകാർ പങ്കെടുത്തു.