Thursday, December 26, 2024
Homeകേരളംമലയാളികൾക്ക് ഓണസമ്മാനവുമായി അദാനി ഗ്രൂപ്പ്; വിഴിഞ്ഞം തുറമുഖപദ്ധതി സെപ്റ്റംബറിൽ.

മലയാളികൾക്ക് ഓണസമ്മാനവുമായി അദാനി ഗ്രൂപ്പ്; വിഴിഞ്ഞം തുറമുഖപദ്ധതി സെപ്റ്റംബറിൽ.

തിരുവനന്തപുരം : മലയാളികൾക്ക് ഓണസമ്മാനമായി വിഴിഞ്ഞം തുറമുഖപദ്ധതി പ്രവർത്തന സജ്ജമാകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

ഇതിന്റെ ഭാഗമായി ട്രയൽ റൺ മെയ് മാസത്തില്‍ ആരംഭിക്കും. വലിയ ബാർജുകൾ എത്തിച്ചായിരിക്കും ട്രയൽ റൺ ആരംഭിക്കുക.
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തിൽ ഡിസംബറിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബറോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

2959 മീറ്ററാണ് തുറമുഖത്തിന്റെ പ്രധാന ബ്രേക്ക് വാട്ടറിന്റെ ആകെ നീളം. ഇതിന്റെ 90 ശതമാനം പണിയും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. 800 മീറ്റർ ബർത്തിലെ 650 മീറ്ററും പണി പൂർത്തിയായി‌ട്ടുണ്ട്.

തുറമുഖത്ത് ആവശ്യമായ യാർഡ് ക്രെയിനുകളും ഷിപ്പ് ടു ഷോ‍ർ ക്രെയിനുകളും ഏപ്രില്‍ ആകുമ്പോഴേക്ക് പൂർണ്ണമായും എത്തും. നിലവിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോ‍ഡിന്റെ നിർമ്മാണം നടക്കുന്നുണ്ട്. 1.7 കിലോമീറ്റർ ദൂരമാണ് റോഡ് നി‍‌ർമ്മിക്കുന്നത്.

രണ്ട് സബ് സ്റ്റേഷനുകളുടെ നിർമ്മാണം നേരത്തേ പൂർ‍ത്തിയായിരുന്നു. ഇനി നിർമ്മിക്കാനുള്ളത് കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ഇറക്കി വെയ്ക്കാനായുള്ള 3,80,000 ചതുരശ്ര മീറ്റർ കണ്ടെയ്നർ യാർഡാണ്. ഇതിന്റെ ആദ്യഘട്ടം പൂ‍ർത്തിയായിട്ടുണ്ട്.
അഗ്നിരക്ഷാ സംവിധനങ്ങളുടെ സജ്ജീകരണം പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments