പയ്യന്നൂര്‍: കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുകുന്ന് സ്വദേശി സുദീപിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇന്നലെ വൈകുന്നേരം 6.20 ന് പയ്യന്നൂര്‍ നഗരസഭാ കോംപ്ലക്‌സിലെ ജെ.ആര്‍.ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് സംഭവം .
ഇവിടെ ജോലി ചെയ്തിരുന്ന ഏഴോം കണ്ണോത്തെ കടാങ്കോട്ട് വളപ്പില്‍ കെ.വി.സീമയുടെ(43)തലക്കാണ് യുവാവ് കടയില്‍ ഉണ്ടായിരുന്ന പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ചത്. പരിക്കേറ്റ സീമയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.