അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വർണ്ണഗന്ധിയിലെ ആദിവാസിയായ കാളി (60) യാണ് മരിച്ചത്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നെഞ്ചിനും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റ കാളിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാളിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.വിറക് ശേഖരിക്കാൻ പോയ കാളിയെ കാട്ടാനക്കൂട്ടം ആക്രമിച്ചതാണെന്നാണ് നാട്ടുകാർ പറയുന്നത്. കാളിയുടെ കൈകാലുകൾക്കും നെഞ്ചിലുമാണ് കാട്ടാന ചവിട്ടിയത്.